പാർവതി തിരുവോത്തിന്റെ ‘വർത്തമാന’ത്തിന് പ്രദർശനാനുമതി
പാർവതി തിരുവോത്തിനെ മുഖ്യകഥാപാത്രമാക്കി സംവിധായകൻ സിദ്ധാർഥ് ശിവ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം വർത്തമാനത്തിന് പ്രദർശനാനുമതി. ജെ എൻ യു സമരം മുഖ്യപ്രമേയമാക്കി ഒരുക്കിയ ചിത്രത്തിന് നേരത്തെ സെൻസർ ബോർഡ് അനുമതി നിഷേധിച്ചിരുന്നു. ഇപ്പോഴിതാ മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റിയാണ് ചെറുമാറ്റത്തോടെ ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കിയത്. ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ച വിവരം ആര്യാടൻ ഷൗക്കത്ത് ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
ആര്യാടൻ ഷൗക്കത്ത് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ കേരളത്തിൽ നിന്നും ഡൽഹി ജെ എൻ യുവിലേക്ക് ഉപരിപഠനത്തിന് പോകുന്ന പെൺകുട്ടിയുടെ വേഷത്തിലാണ് പാർവതി എത്തുന്നത്. ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാർത്ഥി ആയാണ് ചിത്രത്തിൽ പാർവതി വേഷമിടുന്നത്. റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് വർത്തമാനം നിർമിക്കുന്നത്.
Read also:റോക്കിയുടെ കഥയ്ക്കായി കാത്തിരിക്കുന്നു; കെജിഎഫ്-2 കേരളത്തിൽ അവതരിപ്പിക്കാനൊരുങ്ങി പൃഥ്വിരാജ്
അതേസമയം സഖാവ് എൻ ചിത്രത്തിന് ശേഷം സിദ്ധാർഥ് ശിവയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചത്രമാണ് വർത്തമാനം. നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ സഖാവിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.
Story Highlights: censor board allow release of the movie varthamanam starring parvathi thiruvoth