108-ാം വയസ്സില്‍ വാക്‌സിന്‍; ഇവരാണ് കൊവിഡ് വാക്‌സിന് സ്വീകരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി

January 19, 2021
Fatima Negrini 108 year old italian woman receives Covid19 vaccine

നാളുകളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടം ലോകം തുടങ്ങിയിട്ട്. പോരാട്ടത്തിന് കരുത്തും അതിജീവനത്തിന് പ്രതീക്ഷയും പകരുന്നതാണ് പ്രതിരോധന വാക്‌സിന്‍ എന്നത്. ഇന്ത്യയിലടക്കം ലോകത്തിന്റെ പലയിടങ്ങളിലും വാക്‌സിന്‍ വിതരണം തുടങ്ങുകയും ചെയതു. ശ്രദ്ധ നേടുകയാണ് 108-ാം വയസ്സില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്ന ഒരു വയോധികയുടെ ചിത്രം.

ഫാത്തിമ നെഗ്രിനി എന്നാണ് ഈ മുത്തശ്ശിയുടെ പേര്. ഇറ്റാലിയന്‍ സ്വദേശിയായ ഇവരുടെ പ്രായം 108 വയസ്സാണ്. മിലനിലെ കെയര്‍ ഹോമില്‍ വെച്ചാണ് ഫാത്തിമ നെഗ്രിനി വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം കൊവിഡ് ബാധിച്ച് ഭേദമായതിനു ശേഷമാണ് ഇവര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതും.

Read more: വളര്‍ത്തുമൃഗങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ദ്വീപില്‍ ആകെയുള്ളത് ഒരു പൂച്ച; ഇത് കേഷയുടെ കഥ

കെയര്‍ ഹോമിലെ മറ്റ് അന്തേവാസികളും ഫാത്തിമ നെഗ്രിനിയ്‌ക്കൊപ്പം കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. സമാധാനപൂര്‍ണ്ണമായ ഒരു ജീവതത്തിലേയ്ക്കുള്ള മടങ്ങിവരവിന്റെ ആദ്യ ചുവടുവയ്പ്പ് എന്നാണ് വാക്‌സിന്‍ സ്വീകരിച്ചതിനെക്കുറിച്ച് ഫാത്തിമ നെഗ്രിനിയും കെയര്‍ ഹോമിലെ മറ്റുള്ളവരും പ്രതികരിച്ചത്.

റോമില്‍ നിന്നും 90 വയസ്സുള്ള ഒരാള്‍ക്കും കഴിഞ്ഞ ദിവസം കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയിരുന്നു. അതേസമയം 2020 ഡിസംബര്‍ 27 മുതല്‍ ഇറ്റലിയില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ആരംഭിച്ചതാണ്. 1.15 മില്ല്യണ്‍ ആളുകള്‍ ഇതിനോടകംതന്നെ വാക്‌സിന്‍ സ്വീകരിച്ചു.

Story highlights: Fatima Negrini 108 year old italian woman receives Covid19 vaccine