180 ഡിഗ്രിയിൽ തല തിരിച്ച് നായ്ക്കുട്ടിയുടെ അഭ്യാസം- രസകരമായ വീഡിയോ
സാധാരണ വളർത്തുനായകളെ വിളിക്കുമ്പോഴും, എന്തെങ്കിലും ശബ്ദം കേട്ടാലും അവ തിരിഞ്ഞു നോക്കുന്നതിൽ പ്രത്യേകതയൊന്നുമില്ല. തല ചെരിച്ചും, പിന്നിലേക്ക് തിരിഞ്ഞുമൊക്കെയാണ് അവ ശബ്ദത്തോട് പ്രതികരിക്കാറുള്ളത്. എന്നാൽ, കിക്കോ എന്ന നായ്ക്കുട്ടി അങ്ങനെയല്ല. പിന്നിൽ നിന്നും വിളിച്ചാൽ അനായാസേന തല പിന്നിലേക്ക് വളയ്ക്കും.
180 ഡിഗ്രിയിൽ തല തിരിക്കാൻ കഴിയുന്ന ഫിന്നിഷ് സ്പിറ്റ്സ് എന്ന ഇനത്തിൽപെട്ട നായയാണ് കിക്കോ. ഒൻപതുമാസം പ്രായമുള്ള കിക്കോയുടെ വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. പല വിധത്തിൽ കിക്കോയ്ക്ക് കഴുത്ത് ചലിപ്പിക്കാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ന്യൂസീലാന്‍ഡിലെ ആഷ്‌ലെയ് മക്‌ഫേഴ്‌സനാണ് കിക്കോയുടെ ഉടമ. ചെറുപ്പത്തിൽ തന്നെ അസാധാരണമായ രീതിയിൽ കിക്കോ തല തിരിച്ചു തുടങ്ങിയിരുന്നു എന്ന് ഉടമ പറയുന്നു. എന്നാൽ, നായകൾ പൊതുവെ വിചിത്രമായ രീതിയിൽ ഉറങ്ങാറുള്ളതുകൊണ്ട് ഈ തലതിരിക്കൽ ആദ്യം ആഷ്‌ലെയ് ശ്രദ്ധിച്ചില്ല. എന്നാൽ, ഈ രീതിയിലുള്ള പലതരം അഭ്യാസങ്ങൾ കിക്കോ വളരും തോറും തലകൊണ്ട് കാണിക്കാൻ തുടങ്ങി.
Read More: കാഴ്ചയില്‍ നിറപ്പകിട്ടാര്‍ന്ന കല്ലുപോലെ; ആഴക്കടലിലെ വിഷമത്സ്യമാണ് സ്‌റ്റോണ്‍ ഫിഷ്
ചിലപ്പോൾ ലോകത്തെ തലകീഴായി കാണാൻ ആഗ്രഹിക്കുന്ന നായ്ക്കുട്ടി ആയിരിക്കും കിക്കോ എന്നും, പൂർണാശ്രദ്ധ കിട്ടാൻ വേണ്ടിയുള്ള സൂത്രപ്പണിയായിരിക്കാമെന്നും ആഷ്‌ലെയ് പറയുന്നു. എന്തായാലും കിക്കോയുടെ അഭ്യാസ പ്രകടനങ്ങൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്.
Story highlights- finnish spitz dog kiko can rotate her head in 180 degree.