വേസ്റ്റേജ് പ്രശ്നവും ആരോഗ്യപ്രശ്നങ്ങളും ഇല്ല; പ്രകൃതി സൗഹൃദ പാഡുകൾ നിർമ്മിച്ച് ഒരു കൂട്ടം വിദ്യാർത്ഥിനികൾ

January 6, 2021

ഏറ്റവും അത്യാവശ്യമായ ഒന്നാണ് സാനിറ്ററി നാപ്കിനുകൾ. എന്നാൽ വിപണിയിൽ ലഭ്യമാകുന്ന സാനിറ്ററി നാപ്കിനുകൾ നിർമാർജനം ചെയ്യുക എന്നത് വളരെയധികം വെല്ലുവിളി നിറഞ്ഞ ഒന്നാണ്. അതിന് പുറമെ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്ന ഇവ വലിയ വിലയും നൽകിയാണ് കടകളിൽ നിന്നും വാങ്ങിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരവുമായി എത്തുകയാണ് ഒരു കൂട്ടം പെൺകുട്ടികൾ.

തെലങ്കാന യദാദ്രി ഭുവനഗിരി ജില്ലയിലെ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥിനികളാണ് പുതിയ ജൈവസൗഹൃദ സാനിറ്ററി നാപ്കിനുകൾ നിർമ്മിക്കുന്നത്. സീറോ വേസ്റ്റേജ് സാനിറ്ററി പാഡുകളാണ് ഇവർ ഒരുക്കുന്നത്. ഇവ നിർമ്മിക്കാനായി ഉപയോഗിച്ചിരിക്കുന്നത് ഉലുവ, മഞ്ഞൾ, വേപ്പില, തുളസി വിത്ത്, കുളവാഴ തുടങ്ങിയ ചെടികൾ ആണ്. ജൈവവസ്തുക്കൾ ആയതുകൊണ്ടുതന്നെ വെസ്റ്റേജ് പ്രശ്നവും ആരോഗ്യപ്രശ്നങ്ങളും ഇതിൽനിന്നും ഉണ്ടാകില്ല.

ജൈവവസ്തുക്കൾ കൊണ്ട് നിർമ്മിക്കുന്ന പാഡുകളിൽ, ആദ്യം കുളവാഴയും വേപ്പിലയും മഞ്ഞളും ഉലുവയും ചേർത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഇവ ഉണക്കി സാനിറ്ററി പാഡിന്റെ വലിപ്പത്തിൽ മുറിച്ചെടുക്കുക. അതിന് ശേഷം ഇവയുടെ മുകളിൽ തുളസി വിത്ത് വിതറും. അതിന് പുറമെ ബീവാക്സ് ഉപയോഗിച്ച് കോട്ടൺ സ്‌ട്രൈപ്‌സിനുള്ളിൽ ഈ മുറിച്ചെടുത്ത ബോർഡ് സീൽ ചെയ്‌തെടുക്കും ഇങ്ങനെയാണ് ജൈവ പാഡുകൾ നിർമ്മിക്കുന്നത്.

Read also: രസികന്‍ ഭാവങ്ങളും തകര്‍പ്പന്‍ സ്റ്റെപ്പും; ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് അച്ഛനും മകനും: വൈറല്‍ വീഡിയോ

നിലവിൽ കടകളിൽ നിന്നും വാങ്ങിക്കുന്ന പാഡ് ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും. ഇതിൽ ഉപയോഗിച്ചിരിക്കുന്ന പെട്രോളിയം ജെല്ലി പോലുള്ളവ ആരോഗ്യത്തിന് ദോഷമാണ്. അതിന് പുറമെ സാനിറ്ററി മാലിന്യങ്ങൾ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നവും ചെറുതല്ല. അതിനാൽ ജൈവസൗഹൃദ പാഡുകൾ നിർമ്മിച്ച ഈ വിദ്യാർത്ഥിനികൾക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story Highlights: girls in telangana make zero waste sanitary napkins