കാൻസർ കോശങ്ങളുടെ വളർച്ച നിയന്ത്രിച്ച് ശരീരം പരിപാലിക്കാൻ തുളസി
ആയുർവേദ ഗ്രന്ഥങ്ങളിൽ പോലും പരാമർശിക്കുന്ന ഒന്നാണ് തുളസിയുടെ ആരോഗ്യ ഗുണങ്ങൾ. മനസിനും ശരീരത്തിനും തലച്ചോറിനും ഉത്തമമാണ് തുളസി. സമ്മർദ്ദവുമായി പൊരുത്തപ്പെടാൻ നിങ്ങളുടെ ശരീരത്തെ സഹായിക്കുകയും മാനസിക സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുവാനും തുളസി സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വിഷമുള്ള രാസവസ്തുക്കളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ തുളസിക്ക് സാധിക്കും. കാൻസർ കോശങ്ങളുടെ വളർച്ച കുറച്ചുകൊണ്ട് ഇത് ക്യാൻസറിനെ തടയുന്നു.
തുളസി ഇലയുടെ നീര് മുറിവ് വേഗത്തിൽ ഉണങ്ങാൻ സഹായിക്കുന്നു. പ്രീ ഡയബറ്റിസ് അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹം ഉണ്ടെങ്കിൽ, തുളസി ചെടിയുടെ എല്ലാ ഭാഗങ്ങളും രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കും. പ്രമേഹത്തിന്റെ ലക്ഷണങ്ങൾ തടയാൻ തുളസി ഉത്തമമാണ്.
ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോൾ നില നിയന്ത്രിക്കാനും സഹായിക്കും. തുളസി ഇലകൾ ആൻറിബയോട്ടിക്, അണുനാശിനി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ബാക്ടീരിയ, വൈറസ് എന്നിവയിൽ നിന്ന് പരിരക്ഷിക്കുന്നു. തുളസി ഇലകൾ ചവയ്ക്കുന്നത് ചുമയും പനിയും ഒഴിവാക്കുന്നു. ബ്രോങ്കൈറ്റിസ്, ആസ്ത്മ ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടുവാനും സഹായിക്കുന്നു.
Story highlights- Health beefits of tulsi