ഹൃദയാരോഗ്യത്തിനും മാനസീകാരോഗ്യത്തിനും ബെസ്റ്റാണ് കരിക്കിൻ വെള്ളം

January 15, 2021
coconut water

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് കരിക്കിൻ വെള്ളത്തിന്റെ സ്ഥാനം. പലതരത്തിലുള്ള ഇളനീര്‍ വിഭവങ്ങളും ഇന്ന് സുലഭമാണ്. ചൂടുകാലത്ത് ഇളനീര് കുടിക്കുന്നത് ഉത്തമവും ഒപ്പം ആരോഗ്യകരവുമാണ്. കരിക്ക് കൊണ്ടുള്ള വിവിധ വിഭവങ്ങളും ഇന്ന് വിപണികളില്‍ സുലഭമാണ്.

ആന്റീഓക്സിഡന്റുകള്‍ ധാരളമടങ്ങിയിട്ടുണ്ട് കരിക്കിന്‍ ജ്യൂസില്‍. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ധാതുക്കളാല്‍ സമ്പന്നമായ കരിക്കിന്‍ വെള്ളവും ആരോഗ്യത്തിന് നല്ലതാണ്. കുറഞ്ഞ കലോറിയാണ് കരിക്കിന്‍ വെള്ളത്തിലുള്ളത്. അതേസമയം പൊട്ടാസ്യവും എന്‍സൈമുകളും ധാതുക്കളും കരിക്കിന്‍ വെള്ളത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

കരിക്കിന്‍ വെള്ളത്തിൽ ലോറിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് സമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. നിര്‍ജ്ജലീകരണത്തിനും നല്ലൊരു പ്രതിവിധിയാണ് അതിരാവിലെ വെറും വയറ്റില്‍ ഇളനീര്‍ കുടിക്കുന്നത്. ഇത് ശരീരത്തിലെ ജലാംശത്തെ നിലനിര്‍ത്താന്‍ സഹായിക്കും. മനുഷ്യശരീരത്തിലെ ഇലക്ട്രലൈറ്റിന്റെ തോത് കൃത്യമായി നിലനിര്‍ത്താനും ഇളനീര് സഹായിക്കും.

Read also:ആദ്യം വേർപ്പടുത്തി, പിന്നെ ചേർത്തുനിർത്തി; കൊവിഡ് കാലത്തെ വേദനയായി മറ്റൊരു ചിത്രവും

മാനസികവും ശാരീരികവുമായ ഊര്‍ജ്ജസ്വലതയ്ക്കും നല്ലതാണ് ഇളനീര് കുടിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ് കരിക്കിന്‍വെള്ളം കുടിച്ചാല്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ കഴിയും. ഒപ്പം ദഹനത്തെ സുഗമമാക്കാനും ഇളനീര് സഹായിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കുന്നതിനും ഇളനീര് നല്ലതാണ്. ഹൃദയാരോഗ്യത്തിനും ഉത്തമമാണ് ഇളനീര്. ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഇളനീര് കുടിക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

Story Highlights: health benefits of drinking coconut water