കുരുന്നകളുടെ വളര്‍ച്ചയ്ക്ക് ആരോഗ്യകരമായ ഭക്ഷണശീലം അനിവാര്യം
കുട്ടികളുടെ മാനസികവും ശാരീരികവും ബുദ്ധിപരവുമായ വളര്‍ച്ചയില്‍ ഭക്ഷണത്തിനുള്ള പങ്ക് ചെറുതല്ല. അതുകൊണ്ടുതന്നെ ഭക്ഷണകാര്യത്തില്‍ ചെറുപ്പം മുതല്ക്കേ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കുട്ടികള്‍ക്ക് ഭക്ഷണം നല്കുമ്പോള് പ്രത്യേക കരുതല്‍ നല്‍കണം. കുട്ടികള്‍ എന്തെങ്കിലും ഒക്കെ കഴിക്കട്ടെ എന്നു വിചാരിക്കരുത്. പോഷകസമൃദ്ധമായ ഭക്ഷണം വേണം നല്കി ശീലിപ്പിക്കാന്‍. കുട്ടികളുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് ആരോഗ്യകരമായ ഒരു ഭക്ഷണശീലവും അവരില്‍ വളര്‍ത്തിയെടുക്കുന്നത് ഗുണം ചെയ്യും.
കൃത്യമായ ആഹാരം കുട്ടികള്‍ കഴിക്കാതിരുന്നാല്‍ അവര്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കില്ല. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് കൃത്യമായ ഇടവേളകളില്‍ ഭക്ഷണം നല്കാന് ശ്രദ്ധിക്കുക. പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തില്‍ കുട്ടികള്‍ മുടക്കം വരുത്താതിരിക്കാനും ശ്രദ്ധ വേണം. ബ്രെയിന്‍ ഫുഡ് എന്നറിയപ്പെടുന്ന ബ്രേക്ക് ഫാസ്റ്റ് കുട്ടികളില്‍ ഏകാഗ്രതയും ഓര്‍മ്മശക്തിയും വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കുട്ടികള്‍ക്ക് ഒരു ദിവസം മുഴുവന്‍ ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നതും ബ്രേക്ക് ഫാസ്റ്റ് ആണ്.
പഴങ്ങളും പച്ചക്കറികളും ചെറുപ്പം മുതല്ക്കേ കുട്ടികള്‍ക്ക് നല്കി ശീലിപ്പിക്കണം. അതുപോലെതന്നെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും നല്കാന് ശ്രദ്ധിക്കുക. ദിവസവും ധാരാളമായി വെള്ളം കുടിക്കാനും കുട്ടികളെ പരിശീലിപ്പിക്കുക. മാത്രമല്ല എണ്ണപ്പലഹാരങ്ങളും മധുര വിഭവങ്ങളും മറ്റ് ബേക്കറി സാധനങ്ങളും കുട്ടികള്‍ക്ക് അധികമായി നല്‍കുന്നതും ആരോഗ്യകരമല്ല. ജങ്ക് ഫുട്സും പരമാവധി ഒഴിവാക്കുക.
Story highlights: Healthy diet plan for kids