കുട്ടികളുടെ ഭക്ഷണകാര്യത്തിൽ വേണം ഏറെ ശ്രദ്ധയും കരുതലും
കുട്ടികളുടെ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധയും കരുതലും ആവശ്യമാണ്. ഏറ്റവും മികച്ച ഭക്ഷണം വേണം കുഞ്ഞുങ്ങൾക്ക് നല്കാൻ. കുട്ടികളുടെ ഭക്ഷണശീലം അവരുടെ വളർച്ചയുടെ ഘട്ടത്തിൽ ഏറ്റവും ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ്. കൊറോണക്കാലത്ത് കുട്ടികൾക്ക് പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി സിങ്ക് അടങ്ങിയ ഭക്ഷണം ധാരാളമായി നല്‍കണം എന്നാണ് ഡോക്ടറുമാർ നിർദ്ദേശിക്കുന്നത്.
നട്സുകളിൽ പൊതുവെ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. പിസ്ത, ബദാം, കശുവണ്ടി തുടങ്ങിവയൊക്കെ കുട്ടികളുടെ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം. കുട്ടികള്‍ക്ക് പിസ്ത ചേര്‍ത്ത പാല് കൊടുക്കുന്നത് ബുദ്ധി വികാസത്തിനും സഹായിക്കും. തൈരിലും സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. കഴിയുന്നത്ര കുട്ടികളുടെ ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുക. ഉച്ചയൂണിന് ശേഷം തൈര് നൽകുന്നതാണ് ഏറ്റവും നല്ലത്. മുട്ടയും കുട്ടികൾക്ക് നൽകാം. ദിവസവും ഓരോ മുട്ടയാണ് കുട്ടികൾക്ക് നൽകേണ്ടത്. അമിതമായി മുട്ട കഴിക്കുന്നത് അത്ര നന്നല്ല. ചെറുമത്സ്യങ്ങളും കുട്ടികളുടെ ഭക്ഷണത്തിൽ നിർബദ്ധമായും ഉൾപ്പെടുത്തണം. ഇവയിലും ധാരാളമായി സിങ്ക് അടങ്ങിയിട്ടുണ്ട്.
Read also: 170 രൂപയുമായി സൈക്കിളിൽ ഇന്ത്യ ചുറ്റാനിറങ്ങി, വഴിച്ചിലവിനായി ചായ വിറ്റ് പണം കണ്ടെത്തി; സ്റ്റാറാണ് നിതിൻ
രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് കൊറോണ വൈറസ് വേഗത്തിൽ കീഴടക്കുന്നത്. അതിനാൽ പ്രതിരോധ ശേഷി വർധിപ്പിക്കുക, പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണം ശീലമാകുക എന്നത് തന്നെയാണ് നിർബദ്ധമായും ചെയ്യേണ്ട കാര്യം. എന്നാൽ മഴക്കാലമായതിനാൽ ഭക്ഷണ കാര്യത്തിൽ അതീവ കരുതലും ആവശ്യമാണ്. ചെറു ചൂടോട് കൂടിയ ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. പുറത്ത് നിന്ന് ഭക്ഷണം കഴിക്കേണ്ടി വരുമ്പോഴും അതീവ ശ്രദ്ധയോടെ മാത്രം ഭക്ഷണം തിരഞ്ഞെടുക്കുക. അസുഖങ്ങൾ വരാതെ ഓരോ നിമിഷവും ഏറെ കരുതലോടെ ജീവിക്കുക എന്നത് മാത്രമാണ് രോഗത്തെ അകറ്റി നിർത്താനുള്ള ഏക മാർഗവും.
Story Highlights: Healthy eating habits for kids