ശരീരത്തിൽ അടിഞ്ഞുകൂടുന്ന അനാവശ്യ ഫാറ്റ് അകറ്റാൻ ചില നല്ല ഭക്ഷണശീലങ്ങൾ

January 14, 2021

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ പഴവര്‍ഗങ്ങള്‍ക്കുള്ള സ്ഥാനം ചെറുതല്ല. നിരവധിയായ ജീവിതശൈലി രോഗങ്ങള്‍ ഇക്കാലത്ത് നമ്മെ പിന്‍തുടരാറുണ്ട്. എണ്ണപലഹാരങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, ഐസ്‌ക്രീം, കേക്ക് തുടങ്ങിയവ അമിതമായി കഴിക്കുന്നവരുടെ ശരീരത്തില്‍ പൊതുവെ കൊഴുപ്പ് ധാരാളമായി അടിഞ്ഞുകൂടും. ഇത്തരം കൊഴുപ്പുകളെ ഒരു പരിധിവരെ പുറംതള്ളാന്‍ സഹായകമാണ് പഴവര്‍ഗങ്ങള്‍. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് അകറ്റാന്‍ സഹായിക്കുന്ന ചില പഴവര്‍ഗങ്ങളെ പരിചയപ്പെടാം.

ബ്ലൂബെറി: ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന ഫാറ്റിനെ പുറംതള്ളാന്‍ ബ്ലൂബെറി കഴിക്കുന്നത് നല്ലതാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനും ബ്ലൂബറി ഉത്തമമാണ്.l

മുന്തിരി: രക്തത്തിലെ ഇന്‍സുലിന്റെ അളവിനെ ക്രമപ്പെടുത്തുന്ന ആന്റിഓക്‌സിഡന്റ് ധാരളമടങ്ങിയിട്ടുണ്ട് മുന്തിരിയില്‍. ശരീരത്തില്‍ അമിതമായി ഫാറ്റ് അടിയുന്നത് തടയാന്‍ മുന്തിരി ഏറെ ഫലപ്രദമാണ്. ഇടയ്ക്കിടെ ഉണ്ടാകാറുള്ള വിശപ്പിനും മുന്തിരി നല്ലൊരു പരിഹാരം തന്നെയാണ്. മുന്തിരി ജ്യൂസ് കുടിക്കുന്നതും ആരോഗ്യകരമാണ്.

തക്കാളി: ജീവകം സി ധാരാളം അടങ്ങിയിട്ടുണ്ട് തക്കാളിയില്‍. ഫൈറ്റോന്യൂട്രിയന്റും തക്കാളിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ തക്കാളി അമിതമായി ശരീരത്തിലടിയുന്ന കൊഴുപ്പിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കും. ഇതുമാത്രമല്ല, ഹൃദയസംരക്ഷണത്തിനും തക്കാളി അത്യുത്തമമാണ്. ദിവസേന തക്കാളി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഗുണകരമാണ്.

മാതള നാരങ്ങ: ആന്റിഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയിട്ടുണ്ട് മാതളനാരങ്ങയില്‍. പോളിഫിനോള്‍ എന്ന ആന്റിഓക്‌സിഡന്റാണ് മാതളനാരങ്ങയില്‍ അടങ്ങിയിരിക്കുന്നത്. നല്ലൊരു ഫാറ്റ് കില്ലറാണ് മാതളനാരങ്ങ. മാതളനാരങ്ങ പതിവായി കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമീകരിക്കുന്നതിനും മാതളനാരങ്ങ ഉത്തമമാണ്. രക്തക്കുറവുള്ളവരും മാതളനാരങ്ങ ശീലമാക്കുന്നത് നല്ലതാണ്.

ആപ്പിള്‍: ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഫലമാണ് ആപ്പിള്‍. സുഗമമായ ദഹനം നടക്കുന്നതിനും നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നത് ഒരു പരിധി വരെ കുറയ്ക്കാന്‍ ആപ്പിള്‍ സഹായിക്കും.

Story Highlights: Healthy Food habits to Burn Fat