സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത
തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയെ തുടർന്ന് കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കിയിൽ ഓറഞ്ച് അലേർട്ടും, കോട്ടയം, പത്തനംതിട്ട, കൊല്ലം,എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെങ്കിലും മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് ഉണ്ട്.
കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ മഴമുന്നറിയിപ്പ് ഉണ്ട്. ഉച്ചയ്ക്ക് മണിമുതൽ രാത്രി 10 മണി വരെ ഇടിമിന്നലിന് സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. മലയോര മേഖലകളിലാണ് ഇടിമിന്നൽ സാധ്യത കൂടുതൽ.
Read More: അനശ്വര രാജന് കേന്ദ്ര കഥാപാത്രമായെത്തുന്ന വാങ്ക് ജനുവരി 29 മുതല്‍ തിയേറ്ററുകളിലേയ്ക്ക്
അടുത്ത നാലുദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ജനുവരി 12, 13 തീയതികളിൽ ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഉച്ചയോട് കൂടി അതിശക്തമായ ഇടിമിന്നലിനൊപ്പമുള്ള മഴയാണ് പ്രതീക്ഷിക്കേണ്ടത്.
Story highlights- heavy rain expected in kerala