മറവിയെ ചെറുക്കാന്‍ വാച്ച്; ബാല്‍ശക്തി പുരസ്‌കാരം നേടിയ കുട്ടി ശാസ്ത്രജ്ഞന്‍

January 28, 2021
Hemesh Chadalavada wins national award for his innovative device

മറവി നിസ്സാരമായ ഒരു പ്രശ്‌നമല്ല. ‘അയ്യോ അത് ഞാന്‍ മറന്നുപോയി’ എന്ന് ഇടയ്ക്കിടെ പറയുന്നവരും ഏറെയാണ്. ചെറിയകാര്യങ്ങള്‍ മറന്നു പോകുന്നവരേക്കാള്‍ പ്രയാസമനുഭവിയ്ക്കുന്നവരാണ് ഗൗരവമേറിയ മറവി അനുഭവിയ്ക്കുന്നവര്‍. ഉദാഹരണത്തിന് അള്‍ഷൈമേഴ്‌സ് പോലെയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍. ഇത്തരത്തില്‍ മറവിയനുഭവിയ്ക്കുന്നവര്‍ക്കായി മറവിയെ ചെറുക്കാന്‍ ഒരു വാച്ച് കണ്ടെത്തിയിരിയ്ക്കുകയാണ് ഹേമേഷ് ചദലവാദ എന്ന മിടുക്കന്‍.

ഈ വര്‍ഷത്തെ ബാല്‍ ശക്തി പുരസ്‌കാരം നേടിയതും ഹേമേഷ് ചദലവാദയാണ്. അള്‍ഷൈമേഴ്‌സ് അവസ്ഥയിലായിരുന്ന തന്റെ മുത്തശ്ശിയുടെ പ്രയാസങ്ങള്‍ അടുത്തറിഞ്ഞപ്പോള്‍ ഹേമേഷ് ചദലവാദ തീരുമാനിച്ചതാണ് മറവിയെ ചെറുക്കാനുള്ള ഒരു ഉപകരണം കണ്ടെത്തണമെന്ന്. അള്‍ഷൈമേഴ്‌സ് രോഗാവസ്ഥയിലുള്ളവരെ വീട്ടുകാരുടെ സംരക്ഷണയില്‍ തന്നെ എപ്പോഴും നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു റിസ്റ്റ് ബാന്‍ഡിനാണ് ഹേമേഷ് ചദലവാദ രൂപം നല്‍കിയത്. ശാസ്ത്രലോകത്ത് തന്നെ ശ്രദ്ധ നേടുകയും ചെയ്തു ഈ കുട്ടി ശാസ്ത്രജ്ഞന്‍.

Read more: ആഫ്രിക്കൻ മണ്ണിൽ കണ്ടെത്തിയ ‘കള്ളിനൻ’; ലോകത്തിലെ ഏറ്റവും വലിയ വജ്രത്തിന്റെ പ്രത്യേകതകൾ

മറവിയുള്ളവര്‍ക്ക് പുറമെ ശാരീരിക വൈകല്യമുള്ളവര്‍ക്കും ഉപകാരപ്രദമാണ് ഈ റിസ്റ്റ് ബാന്‍ഡ്. ധരിച്ചയാളുടെ ശരീരോഷ്മാവ്, പള്‍സ് റേറ്റ് എന്നിവയും രോഗിയെ പരിചരിക്കുന്നവരുടെ മൊബൈലില്‍ കൃത്യമായി ലഭ്യമാകും. കുട്ടിക്കാലത്ത് കാറുകളും ചെറിയ റോബോട്ടുകളുമൊക്കെ നിര്‍മിക്കാന്‍ ഹേമേഷ് സമയം കണ്ടെത്തി. പിന്നീടാണ് മറ്റുള്ളവര്‍ക്ക് ഉപകരാപ്രദമാകുന്ന കണ്ടുപിടുത്തങ്ങളിലേയ്ക്ക് ഈ മിടുക്കന്‍ തിരിഞ്ഞതും. ഗവേഷണങ്ങളും കണ്ടെത്തലുകളുമൊക്കെ നടത്തുന്ന ഹേമേഷ് ചദലവാദയുടെ പ്രചോദനം ഡോ. എപിജെ അബ്ദുള്‍കലാമാണ്.

Story highlights: Hemesh Chadalavada wins national award for his innovative device