ഐസിസി റാങ്കിങ്ങിൽ ഒന്നാമനായി വില്ല്യംസൺ, കോലിയെ മറികടന്ന് സ്മിത്ത്
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമനായി ന്യൂസീലൻഡ് നായകൻ കെയിൻ വില്ല്യംസൺ. 919 പോയിന്റ് നേടിയാണ് വില്ല്യംസൺ ഒന്നാമനായത്. അതേസമയം ഇന്ത്യൻ നായകൻ വിരാട് കോലിയെ മറികടന്ന് ഓസീസ് താരം സ്റ്റീവ് സ്മിത്താണ് ടെസ്റ്റ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ളത്. 900 പോയിന്റുമായാണ് സ്മിത്ത് രണ്ടാം സ്ഥാനത്തെത്തിയത്. മൂന്നാം സ്ഥാനത്തുള്ള വീരാട് കോലിയ്ക്ക് 870 പോയിന്റാണ് ഉള്ളത്.
നാലാം സ്ഥാനത്ത് ഓസ്ട്രേലിയയുടെ മാർനസ് ലബുഷെയ്ൻ (866), അഞ്ചാം സ്ഥാനത്ത് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം (781) എന്നിവരാണ് ഉള്ളത്. ഇന്ത്യൻ താരങ്ങളായ അജിങ്ക്യ രഹാനെ ഏഴാം സ്ഥാനത്തും ചേതേശ്വർ പൂജാര എട്ടാം സ്ഥാനത്തുമുണ്ട്.
അതേസമയം ഓസീസിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യൻ ടീമിന് വില്ലനായി പരിക്കേറ്റവരുടെ എണ്ണം വർധിക്കുകയാണ്. മുഹമ്മദ് ഷമി, ഇശാന്ത് ശർമ്മ, ഉമേഷ് യാദവ്, ലോകേഷ് രാഹുൽ തുടങ്ങി നിരവധി താരങ്ങളാണ് പരുക്കേറ്റതിനെ തുടർന്ന് ടീമിൽ നിന്നും പുറത്തായത്.
Story Highlights:ICC Test Ranking Kane Williamson Sets High