ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രവേശന ഫീസിൽ ഇളവുമായി ‘ഐ എഫ് എഫ് കെ’
കേരള സര്‍ക്കാരിന്‍െറ സാംസ്കാരിക വകുപ്പിനുവേണ്ടി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഫെബ്രുവരിയിൽ തുടക്കമിടാൻ ഒരുങ്ങുകയാണ്. സ്ഥിരം വേദിയായ തിരുവനന്തപുരത്ത് മാത്രമല്ല ഇത്തവണ ചലച്ചിത്ര മേള നടക്കുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നാല് പ്രധാന നഗരങ്ങളിലായാണ് ‘ഐ എഫ് എഫ് കെ’ നടക്കുന്നത്.
പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് മേള നടക്കുക. തിരുവനന്തപുരത്ത് 2021 ഫെബ്രുവരി 10 മുതല്‍ 14 വരെയും എറണാകുളത്ത് ഫെബുവരി 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ ഫെബുവരി 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് 1 മുതല്‍ 5 വരെയും ആണ് മേള സംഘടിപ്പിക്കുന്നത്. ഓരോ മേഖലയിലും അഞ്ചു തിയേറ്ററുകളിലായി അഞ്ചു ദിവസങ്ങളില്‍ മേള നടക്കും. ഓരോ തിയേറ്ററിലും 200 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
അതേസമയം, ഈ വർഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രവേശന ഫീസിലും ഇളവുകളുണ്ട്. കഴിഞ്ഞ വര്‍ഷം ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1000 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡെലിഗേറ്റ് ഫീസ് പൊതു വിഭാഗത്തിന് 750 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 400 രൂപയുമായി കുറച്ചു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്വദേശവുമായി ബന്ധപ്പെട്ട് മേള നടക്കുന്ന സ്ഥലത്ത് മാത്രമേ രെജിസ്റ്റർ ചെയ്യാൻ സാധിക്കൂ. തെര്‍മല്‍ സ്കാനിഗ് നടത്തിയതിന് ശേഷം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പക്ഷെ, ഇത്തവണ പ്രത്യേക നിബന്ധനകളുണ്ട്. കൊവിഡ് ടെസ്റ്റ് നെഗറ്റീവ് ആയവര്‍ക്കു മാത്രമേ ഡെലിഗേറ്റ് പാസ് അനുവദിക്കുകയുള്ളൂ.
Story highlights- IFFK Deligate pass details