രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 19,078 കൊവിഡ് കേസുകൾ
രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 19,078 കൊവിഡ്കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,03,05,788 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 22,926 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 99,06,387 ആയി. നിലവില്‍ 2,50,183 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.
ഇരുപത്തിനാല് മണിക്കൂറിനിടെ 224 പേരാണ് കൊവിഡ് മൂലം മരണമടഞ്ഞത്. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,49,218 ആയി ഉയര്‍ന്നു.
അതേസമയം രാജ്യത്ത് ഏറ്റവുമധികം പ്രതിദിന കണക്കുകൾ ഉള്ളത് കേരളം, മഹാരാഷ്ട്ര, ഡൽഹി എന്നിവടങ്ങളിലാണ്. കേരളത്തിൽ ഇന്നലെ മാത്രം 4991 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,790 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.45 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3095 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
Story Highlights:india reports 19078 new covid-19 cases