പ്രതിദിന കൊവിഡ് കേസുകളിൽ കുറവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 20,036 കേസുകൾ

January 1, 2021

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 20,036 കേസുകളാണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,02,86,710 ആയി ഉയർന്നു. നിലവിൽ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ചികിത്സയിൽ കഴിയുന്നത് 2,54,254 പേരാണ്. ഇതുവരെ 98,83,461 പേർ രോഗമുക്തിനേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായവർ 23,181 പേരാണ്.

രാജ്യത്തെ കൊവിഡ് മരണനിരക്കിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 256 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആകെ മരണസംഖ്യ 1,48,994 ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,62,420 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 17,31,11,694 ആയി.

Read also:ഇന്ത്യയിലും നിഗൂഢലോഹസ്‌തംഭം; പ്രത്യക്ഷപ്പെട്ടത് അഹമ്മദാബാദിലെ പാർക്കിൽ

അതേസമയം രാജ്യത്ത് ഏറ്റവുമധികം പ്രതിദിന കണക്കുകൾ ഉള്ളത് കേരളം, മഹാരാഷ്ട്ര, ഡൽഹി എന്നിവടങ്ങളിലാണ്. കേരളത്തിൽ ഇന്നലെ മാത്രം 5215 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5376 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,283 സാമ്പിളുകളാണ് കേരളത്തിൽ പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,46,285 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,34,053 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 12,232 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1375 പേരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  

Story Highlights:india reports 20036 new covid-19 cases