കുടുംബത്തിന്റെ പട്ടിണിമാറ്റാനായി തെരുവുകളിൽ കുറുവടി പ്രകടനം നടത്തിയ ആ മുത്തശ്ശി ദാ ഇവിടെയുണ്ട്..

January 4, 2021

കൊവിഡ് വ്യാപനം രൂക്ഷമായതോടെ തെരുവുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തി കുടുംബത്തിന്റെ പട്ടിണി മാറ്റാനായി റേഡിലിറങ്ങിയ മുത്തശ്ശിയെ ആരും മറന്നുകാണില്ല. പ്രായത്തെ വെല്ലുന്ന അഭ്യാസപ്രകടനങ്ങള്‍ നടത്തുന്ന മുത്തശ്ശിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീഡിയോ വൈറലായതോടെ നിരവധി പേര്‍ മുത്തശ്ശിക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു.

പൂനെ സ്വദേശിയായ 85 വയസുള്ള ശാന്താ പവാര്‍ എന്ന മുത്തശ്ശിയാണ് റോഡരികില്‍ അഭ്യാസ പ്രകടനം നടത്തി ശ്രദ്ധ നേടിയത്. മാസ്‌ക് ധരിച്ച് തെരുവില്‍ വടി ചുഴറ്റി അഭ്യാസപ്രകടനം നടത്തുന്ന മുത്തശ്ശിയുടെ കുറുവടി പ്രകടനം അതിവേഗം സൈബര്‍ ഇടങ്ങളില്‍ വൈറലായിരുന്നു. വീഡിയോ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ശാന്താ പവാറിനെ കാണാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ക്കായി ഒരു പരിശീലന സ്‌കൂള്‍ ആരംഭിക്കാന്‍ താല്‍പര്യം ഉണ്ടെന്നും ചലച്ചിത്രം സോനു സൂദ് അറിയിച്ചിരുന്നു. പെണ്‍കുട്ടികള്‍ക്ക് സ്വയം സംരക്ഷണത്തിനായി ആയോധന കല പ്രയോജനപ്പെടുത്താന്‍ ആ പരിശീലന കളരി സഹായകമാകുമെന്നും താരം പറഞ്ഞിരുന്നു. ശാന്ത മുത്തശ്ശിക്കുവേണ്ടി പരിശീലന കേന്ദ്രവും അദ്ദേഹം ആരംഭിച്ചിരുന്നു. പെണ്‍കുട്ടികളേയും ചെറിയ കുട്ടികളേയും ആയോധന കല പഠിപ്പിക്കുക എന്നതാണ് ഈ സ്‌കൂളിന്റെ ലക്ഷ്യം. ഇപ്പോൾ നിരവധി കുട്ടികളാണ് ഈ മുത്തശ്ശിയുടെ കീഴിൽ ആയോധനകല അഭ്യസിക്കുന്നത്.

Story Highlights:‘ഇത്രയും സ്നേഹപൂർവ്വം പെരുമാറുന്ന സിനിമാ നടൻമാർ ഉണ്ടോ?’- ജയസൂര്യയെകുറിച്ച് കൊച്ചി മേയർ

എട്ട് വയസുമുതല്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ശാന്ത. പിതാവില്‍ നിന്നാണ് ഇവര്‍ അഭ്യാസപ്രകടനങ്ങള്‍ പഠിച്ചെടുത്തത്. വര്‍ഷങ്ങളായുള്ള കുടുംബത്തിന്റെ ഉപജീവന മാര്‍ഗവും ഇതാണ്. ത്രിദേവ്, സീത ഓർ ഗീത എന്നീ ചിത്രങ്ങളിലും ശാന്തയുടെ അഭ്യാസ പ്രകടനങ്ങൾ കാണാൻ സാധിക്കും. വാരിയർ ആജി എന്നാണ് ഈ മുത്തശ്ശി ഇപ്പോൾ അറിയപ്പെടുന്നത് പോലും.

Story Highlights:Inspiring story of Stick fighting 85 year old woman