ഐ പി എൽ 2021; മലയാളി താരങ്ങളെയെല്ലാം നിലനിർത്തി ടീമുകൾ

January 21, 2021

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസണായി ഒരുങ്ങുകയാണ് താരങ്ങളും ആരാധകരും. താരലേലത്തിന് മുൻപായി പല താരങ്ങളെയും ഫ്രാഞ്ചെസികൾ മാറ്റിനിർത്തി. എന്നാൽ, മലയാളി താരങ്ങൾക്ക് ഇത്തവണ ഭാഗ്യം തുണച്ച സീസണാണ്. മുൻനിര താരങ്ങൾ പുറത്തേക്ക് പോയപ്പോൾ മലയാളി താരങ്ങളെയെല്ലാം ടീമുകൾ നിലനിർത്തി. വിവിധ ക്ലബ്ബ്കളുടെ ഭാഗമാണ് ഓരോ താരങ്ങളും. അവരെയെല്ലാം അതാത് ക്ലബ്ബ്കൾ നിലനിർത്തിയിട്ടുണ്ട്.

ഏറെക്കാലമായി രാജസ്ഥാൻ റോയൽസിന്റെ ഭാഗമായിരുന്ന സഞ്ജു സാംസൺ ടീം ക്യാപ്റ്റനായി മാറിയതും മലയാളികൾക്ക് അഭിമാന നിമിഷമായി മാറി. സഞ്ജു സാംസണെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായി ഇന്നലെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണിൽ സ്മിത്തായിരുന്നു നായകൻ. എന്നാൽ, ഇത്തവണ സ്റ്റീവ് സ്മിത്ത്, ആരോൺ ഫിഞ്ച്, ഹർഭജൻ സിംഗ് എന്നിവരെ ക്ലബ്ബ് കയ്യൊഴിഞ്ഞു.

അതേസമയം, രാജസ്ഥാൻ റോയൽസിന്റെ ഭാഗമായിരിക്കുന്ന റോബിൻ ഉത്തപ്പയെയും ക്ലബ്ബ് നിലനിർത്തി. ആദ്യ സീസണിൽ തന്നെ നായകൻ വിരാട് കോലിയുടെ വിശ്വാസ്യത നേടാനായ ദേവദത്ത് പടിക്കലിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നിലനിർത്തി.

Read More: കിടിലന്‍ ഗെറ്റപ്പില്‍ ‘ദ് പ്രീസ്റ്റ്’-ലെ നായകനായി മമ്മൂട്ടി

ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമായിരിക്കുന്ന കെ എം ആസിഫിനെ ടീം ഇത്തവണയും നിലനിർത്തി. ശ്രദ്ധനേടിയ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും സന്ദീപ് വാര്യരെ കൊൽക്കത്തയും, ബേസിൽ തമ്പിയെ സൺറൈസേഴ്‌സ് ഹൈദരാബാദും നിലനിർത്തി.

Story highlights- ipl 2021