‘അമ്പിളി ചേട്ടന് പിറന്നാൾ ആശംസകൾ’- ജഗതി ശ്രീകുമാറിന് ആശംസയുമായി താരങ്ങൾ

January 5, 2021

മലയാള സിനിമയുടെ ഒരേയൊരു ഹാസ്യ രാജാവ് സപ്തതി നിറവിലാണ്. കുടുംബ സമേതം കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പിറന്നാൾ ആഘോഷിക്കുകയാണ് ജഗതി ശ്രീകുമാർ. മലയാളികൾ ഒന്നടങ്കം പ്രതീക്ഷയോടെ അദ്ദേഹത്തിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ്. സിനിമയിലെ ഹാസ്യ സാമ്രാട്ടിന് പിറന്നാൾ ആശംസിക്കുകയാണ് സഹതാരങ്ങൾ. മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ തുടങ്ങി നിരവധി താരങ്ങളാണ് പിറന്നാൾ ആശംസ അറിയിച്ചിരിക്കുന്നത്.

അമ്പിളി ചേട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ എന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും ഹിറ്റ് ജോഡികളായിരുന്നു ജഗതി ശ്രീകുമാറും മോഹൻലാലും. ഈ വിജയ ജോഡികൾ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു.

ജഗതി ശ്രീകുമാറിന് ജന്മദിനാശംസകൾ എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. ‘ജന്മദിനാശംസകൾ അമ്പിളി ചേട്ടാ !!! എല്ലാവരുടെയും പ്രിയ താരം’ എന്നാണ് മഞ്ജു വാര്യരുടെ വാക്കുകൾ. ഇവർക്ക് പുറമെ നിരവധി താരങ്ങൾ ആശംസയറിയിച്ചിരുന്നു.

Read More: ഷാരൂഖ് ഖാന് ശേഷം ജുമാന ഖാൻ; ബുർജ് ഖലീഫയുടെ വാളിൽ തെളിഞ്ഞ ആദ്യ മലയാളി

എന്നും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ചിരിയുടെയും തമാശകളുടെയും ഉടമയാണ് ജഗതി ശ്രീകുമാർ. 2012ൽ വാഹനാപകടത്തെ തുടർന്നാണ് ജഗതി ശ്രീകുമാർ വിശ്രമ ജീവിതത്തിലേക്ക് ചേക്കേറിയത്. അതേസമയം, വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ് ജഗതി.

Story highlights- jagathy sreekumar 70th birthday