സ്മിത്തിന്റെ സ്റ്റൈലിന് ബുംറയുടെ വക രസികന്‍ അനുകരണം: വീഡിയോ
കൊവിഡ് 19 എന്ന മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുകയാണ് കായിക മേഖലയും. ഇന്ത്യ- ഓസിസ് ടെസ്റ്റ് പരമ്പരയുടെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. വാശിയേറിയ പോരാട്ടത്തിനൊപ്പം തന്നെ ശ്രദ്ധ നേടാറുണ്ട് കളിക്കളത്തിലെ ചില രസകരമായ മുഹൂര്‍ത്തങ്ങളും.
സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഓസിസ് താരം സ്റ്റീവ് സ്മിത്തിനെ അനുകരിക്കുന്ന ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ ചെറിയൊരു വീഡിയോ. സിഡ്നിയില്‍ വെച്ചു നടക്കുന്ന മൂന്നാം ടെസ്റ്റ് ക്രിക്കറ്റിനിടെ ക്യാമറയില്‍ പതിഞ്ഞതാണ് ഈ ദൃശ്യങ്ങള്‍.
Read more: ഇന്റര്‍നാഷ്ണല്‍ ലുക്ക്; പക്ഷെ സംഗതി ‘മ്മ്ടെ കോയിക്കോടാണ്’: വൈറലായ ആ ചിത്രങ്ങള്‍ക്ക് പിന്നില്‍
അതേസമയം ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയും രണ്ടാം ടെസ്റ്റില്‍ ഇന്ത്യയും ജയിച്ചതോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. എന്നാല്‍ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ 94 റണ്‍സിന്റെ ലീഡുണ്ട് ഓസ്ട്രേലിയയ്ക്ക്. 244 റണ്‍സാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ നേടിയത്. നാല് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയില്‍ അടങ്ങിയിരിക്കുന്നത്. ജനുവരി 15 മുതല്‍ 19 വരെയാണ് നാലാം ടെസ്റ്റ്.
Got video too😂#INDvsAUS pic.twitter.com/MvkSp7n2z4
— Y45H (@YashP_45) January 7, 2021
Story highlights: Jasprit Bumrah imitates Steve Smith