‘തുറമുഖ’ത്തിൽ മൈമുവായി ജോജു ജോർജ്
രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം കാത്തിരിപ്പിനൊടുവിൽ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഈദ് റിലീസായി മെയ് പതിമൂന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന തുറമുഖത്തിൽ വലിയ താരനിര തന്നെ എത്തുന്നുണ്ട്. ഇപ്പോഴിതാ, നടൻ ജോജു തന്റെ കഥാപാത്രത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ്. കൊച്ചി തുറമുഖത്ത് നില നിന്നിരുന്ന ചാപ്പ സമ്പ്രദായത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ മൈമു എന്ന കഥാപാത്രമായാണ് ജോജു എത്തുന്നത്.
നിവിന്‍ പോളിക്കും ജോജുവിനും പുറമെ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, മണികണ്ഠന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്ന ചിത്രമാണ് തുറമുഖം. നീണ്ട ഇടവേളയ്ക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിലൂടെ അഭിനയ രംഗത്ത് തിരിച്ചുവരവ് നടത്തിയ പൂര്ണിമയുടെ രണ്ടാം വരവിലെ രണ്ടമത്തെ ചിത്രമാണ് തുറമുഖം. ചിത്രത്തിൽ നിവിൻ പോളിയുടെ അമ്മവേഷമാണ് പൂർണിമയ്ക്ക് എന്നാണ് സൂചന.
Read More: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം
ജൂണ്‍ മാസത്തിനു മുന്‍പ് ഷൂട്ടിംഗ് അവസാനിപ്പിച്ച് ഓണം റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം റിലീസ് നീണ്ടു. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് ‘തുറമുഖം’ എന്ന ചിത്രത്തിന്റെ നിര്‍മാണം. ഗോപന്‍ ചിതംബരത്തിന്റേതാണ് കഥ. 1950 കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
Story highlights- joju george’s character poster in thuramukham