സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ ആരംഭിച്ചു

January 2, 2021

കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈറണ്‍ ആരംഭിച്ചു. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ ആറ് കേന്ദ്രങ്ങളിലായാണ് കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ ആരംഭിച്ചത്.

തിരുവനന്തപുരത്ത് പേരൂര്‍ക്കട ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രിയായ കിംസ്, പൂഴനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തുന്നത്. ഇടുക്കി ജില്ലയിൽ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും ഡ്രൈ റണ്‍ നടക്കുന്നുണ്ട്.

ഡ്രൈ റണ്ണില്‍ കുത്തിവയ്പ്പ് ഒഴികെയുള്ള മറ്റ് കാര്യങ്ങള്‍ ഉണ്ടാകും. രാവിലെ 9 മണി മുതൽ 11 മണി വരെയാണ് ഡ്രൈ റണ്‍. ഡ്രൈ റണ്‍ നടക്കുന്ന ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം ഉണ്ടായിരിക്കും.

Story Highlights: Kerala Begins Coronavirus Vaccine Dry Run from Today