കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം
January 6, 2021
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ 7 മുതൽ 11 സെന്റീമീറ്റർ വരെ മഴയ്ക്കാണ് സാധ്യത. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിന്റെ പല ഭാഗങ്ങളിലും ലക്ഷദ്വീപിലും മഴ ലഭിച്ചു.
മലയോര മേഖലയില്‍ ഇടിമിന്നല്‍ ശക്തമാകാന്‍ സാധ്യതയുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍ അതിനാൽ ഈ സമയങ്ങളിൽ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമേർപ്പെടുത്തിയിട്ടില്ല.
Story Highlights: Kerala latest Weather report