കൊവിഡ് വാക്സിൻ രജിസ്ട്രേഷന്റെ പേരിൽ തട്ടിപ്പ്- മുന്നറിയിപ്പുമായി കേരള പോലീസ്
കൊവിഡ് വാക്സിന്റെ പേരിലും തട്ടിപ്പിനു ശ്രമം നടക്കുന്നതായി കേരള പോലീസ് മുന്നറിയിപ്പ്. വാക്സിൻ എടുക്കാൻ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഫോണിലേക്ക് വിളിയെത്തുക. ഇതിനായി ആധാർ നമ്പർ, ഇമെയിൽ വിലാസം അടക്കമുള്ള വിവരങ്ങളാണ് തട്ടിപ്പുസംഘങ്ങൾ തേടുന്നത്.
കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ
വ്യാജ സന്ദേശങ്ങൾക്കെതിരെ
ജാഗ്രത പാലിക്കുക
COVID-19 വാക്സിൻ ലഭിക്കാനായി ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് ഫോണിലൂടെയും ഇ മെയിൽ മുഖേനയും വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
പേര് രജിസ്റ്റർ ചെയ്യാൻ മുൻകൂർ പണം അടയ്ക്കാനായി പേയ്മെന്റ് ലിങ്കുകൾ നൽകി പൊതുജനങ്ങളെ കബളിപ്പിക്കാനും, ആധാർ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയവ ആവശ്യപ്പെട്ട് അതിലൂടെ ബാങ്ക് വിവരങ്ങൾ ശേഖരിച്ചു തട്ടിപ്പു നടത്താനും സാധ്യതയുണ്ട്.
കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട് സർക്കാറിൻ്റെയോ സർക്കാർ ഏജൻസികളുടെയോ വെബ്സൈറ്റുകളോ അറിയിപ്പുകളോ മാത്രം ശ്രദ്ധിക്കുക. വ്യാജ ഇ മെയിൽ സന്ദേശങ്ങളും ഫോൺസന്ദേശങ്ങളും അവഗണിക്കുക. കൂടാതെ ഇതിനായി നിങ്ങളുടെ ബാങ്ക് വിവരങ്ങളോ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് വിവരങ്ങളോ മറ്റുള്ളവർക്ക് നൽകാതിരിക്കുക.
Story Highlights- kerala police about covid vaccine registration