സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത
January 5, 2021
കേരളത്തിൽ വരും ദിവങ്ങളിൽ മഴയ്ക്ക് സാധ്യത. നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിന്റെ പല ഭാഗങ്ങളിലും ലക്ഷദ്വീപിലും മഴ ലഭിച്ചു.
വരുന്ന അഞ്ച് ദിവസത്തേക്ക് കേരളത്തിലും ലക്ഷദ്വീപിലും ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ജനുവരി 6, 9 തിയതികളിൽ ശക്തമായ മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ 7 മുതൽ 11 സെന്റീമീറ്റർ വരെ മഴയ്ക്കാണ് സാധ്യത.
Read also:അമാനുഷിക കഥകൾ നിറഞ്ഞ നൂറോളം ശില്പങ്ങൾ- ദുരൂഹത പേറി ബഡാ താഴ്വര
ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ഉച്ചകഴിഞ്ഞ് 2 മണിമുതൽ രാത്രി 10 വരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Story Highlights: Kerala weather latest report