കോലമാവ് കോകില ബോളിവുഡിലേക്ക്; നയൻതാരയുടെ വേഷത്തിൽ ജാൻവി കപൂർ
നയൻതാര മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ‘കോലമാവ് കോകില’ ബോളിവുഡ് റീമേക്കിന് ഒരുങ്ങുന്നു. നയൻതാര അവതരിപ്പിച്ച കോകില എന്ന കഥാപാത്രമായി നടി ജാൻവി കപൂറാണ് വേഷമിടുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഈ മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. പഞ്ചാബിലാണ് ചിത്രത്തിന്റെ ആദ്യഭാഗം ചിത്രീകരിക്കുക.
ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപെടുന്ന കോലമാവ് കോകില നെൽസൺ ദിലീപ് കുമാറാണ് സംവിധാനം ചെയ്‌തത്. 2018 ലാണ് ചിത്രം റിലീസ് ചെയ്തത്. ഡ്രഗ് റാക്കറ്റിന് കണ്ണിയാകേണ്ടിവരുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. നയൻതാര ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ശരണ്യ പൊന്‍വണ്ണന്‍, യോഗി ബാബു, ജാക്ക്വലീന്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
Read also:ജിസ് ജോയിയുടെ വരികളിൽ ‘അവിയലി’ലെ പുതിയ ഗാനം
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ അലിരാജ സുഭാസ്കറാണ് ചിത്രം നിർമിച്ചത്. ശിവ കുമാർ വിജയൻ ഛായാഗ്രഹണം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. കോമഡിക്കും ആക്ഷനും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയത്. അതേസമയം ചിത്രം ബോളിവുഡ് റീമേക്കിന് ഒരുങ്ങുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ആരാധകർ.
Story Highlights:kolamav kokila remake to star janhvi kapoor