ചാർലിയുടെ തമിഴ് റീമേക്കിന് മികച്ച പ്രതികരണം- ‘മാരാ’ പ്രേക്ഷക ഹൃദയങ്ങളിലേക്ക്
ദുൽഖർ സൽമാനെ നായകനാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ‘ചാർലി’ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. ചാർലിയുടെ തമിഴ് റീമേക്കായ ‘മാരാ’ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ വേഷത്തിൽ മാധവൻ ചിത്രത്തിന് ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പാർവതി അവതരിപ്പിച്ച റോളിൽ ശ്രദ്ധ ശ്രീനാഥാണ് എത്തുന്നത്. 2.29 മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം.
തമിഴിലേക്ക് എത്തുമ്പോഴും ചിത്രത്തിൽ ദുൽഖർ സൽമാന്റെ സാന്നിധ്യമുണ്ട്. ദുൽഖർ സൽമാൻ ‘മാരാ’യ്ക്ക് വേണ്ടി ഒരു കവിത ആലപിച്ചിട്ടുണ്ട്. ദുൽഖറിന് നന്ദി അറിയിച്ചുകൊണ്ട് മാധവൻ രംഗത്തെത്തിയിരുന്നു. മലയാളത്തിന്റെ റീമേക്ക് ആണെങ്കിലും കാര്യമായ മാറ്റങ്ങൾ ‘മാരാ’യിൽ വരുത്തിയിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
Read More: കാഴ്ചയില്‍ നിറപ്പകിട്ടാര്‍ന്ന കല്ലുപോലെ; ആഴക്കടലിലെ വിഷമത്സ്യമാണ് സ്‌റ്റോണ്‍ ഫിഷ്
മാരാ സംവിധാനം ചെയ്യുന്നത് ദിലീപ് ആണ്. ശിവദ, മൗലി, അലക്സാണ്ടർ ബാബു, മിനോൺ എന്നിവരും മാരായിൽ വേഷമിടുന്നു. സംവിധായകനെന്ന നിലയിൽ ദിലീപിന്റെ ആദ്യ ഫീച്ചർ ചിത്രമാണ് മാരാ. ഭുവൻ ശ്രീനിവാസനാണ് ക്യാമറ. ജിബ്രാൻ സംഗീതം ഒരുക്കുന്നു. ചിത്രം മുൻപ് തിയേറ്റർ റിലീസിന് തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം നിർമ്മാതാക്കൾ ഡിജിറ്റൽ റിലീസ് തിരഞ്ഞെടുക്കുകയായിരുന്നു.
Story highlights- maara movie streaming on amazon prime