ഓർഗൻ വായിക്കുന്നതിനൊപ്പം ഡപ്പാങ്കൂത്തും; യുവാവിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ
പല കലാകാരന്മാർക്കും അവസരങ്ങൾ തുറന്നുകൊടുക്കുന്ന വേദിയാണ് സോഷ്യൽ മീഡിയ. ഇതിനോടകം നിരവധി കലാകാരന്മാരെ സമൂഹമാധ്യമങ്ങൾ പരിചയപ്പെടുത്തിക്കഴിഞ്ഞു. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഒരു യുവാവിന്റെ വീഡിയോ. പാട്ടിനൊപ്പം നൃത്തം ചെയ്യുന്നവരെ നമുക്ക് പരിചിതമാണ്. എന്നാൽ ഓർഗൻ വായിക്കുന്നതിനൊപ്പം ഡപ്പാങ്കൂത്ത് ഡാൻസ് ചെയ്യുന്ന യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നത്.
വളരെ മനോഹരമായി കൃത്യമായ താളത്തോടെയാണ് യുവാവ് ഓർഗൻ വായിക്കുന്നത്. കൈകൾ കൊണ്ട് ഓർഗൻ വായിക്കുന്നതിനാൽ കാലും ഉടലും ഉപയോഗിച്ചാണ് യുവാവിന്റെ നൃത്തം. ഓർഗന് ചുറ്റും നടന്നും നിലത്തിരുന്നുമൊക്കെയാണ് യുവാവ് നൃത്തം ചെയ്യുന്നത്.
Read also:71 ആം വയസിലും ഫിറ്റാണ് റൂഡി; ഒറ്റ ദിവസംകൊണ്ട് നേടിയത് നാല് ലോക റെക്കോർഡുകൾ
അതേസമയം ഒരു സ്റ്റേജ് പരുപാടിക്കിടയിലെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്റ്റേജിലുള്ള മറ്റ് കലാകാരൻമാർ അവരുടെ സംഗീതോപകരണങ്ങൾ വായിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്. കാണികളിൽ ചിലർ യുവാവിന് നോട്ടുകൾ സമ്മാനമായി നൽകുന്നതും വീഡിയോയിൽ കാണുന്നുണ്ട്. അതേസമയം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം നിരവധിപ്പേർ കണ്ടുകഴിഞ്ഞു. ഇത്രയും എനർജറ്റിക് ആയി പെർഫോം ചെയ്യുന്ന യുവാവിനെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.
Read also:ആദ്യഗാനം മുതൽ ആസ്വാദക ഹൃദയം കവർന്ന കലാകാരൻ; പിറന്നാൾ നിറവിൽ സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ
Story Highlights: man plays keyboard while performing complex dance