‘എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന അമ്മയ്ക്ക് പിറന്നാൾ ആശംസകൾ’- മഞ്ജു വാര്യർ
മലയാള സിനിമയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട നടിയാണ് മഞ്ജു വാര്യർ. സിനിമയിൽ അരങ്ങേറി മൂന്നു വർഷം മാത്രം സജീവമായിരുന്ന മഞ്ജു വാര്യരുടെ മടങ്ങിവരവിന് മലയാളികൾ ഏറെനാൾ കാത്തിരുന്നു. പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മഞ്ജു വാര്യർ സിനിമയിലേക്ക് മടങ്ങിയെത്തിയത്. മഞ്ജുവിന്റെ ജീവിതയാത്രയിൽ ഏറ്റവും വലിയ പിന്തുണ ‘അമ്മ ഗിരിജ വാര്യർ ആയിരുന്നു. ഇപ്പോഴിതാ, അമ്മയുടെ പിറന്നാളിന് ഹൃദ്യമായ ആശംസ അറിയിക്കുകയാണ് മഞ്ജു വാര്യർ.
‘എന്റെ സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ..ജീവിതത്തിലെ പുതിയ തുടക്കങ്ങൾക്ക് ഇനിയും വൈകിയിട്ടില്ലെന്ന് തെളിയിച്ചുകൊണ്ട് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന സ്ത്രീ’- മഞ്ജു വാര്യർ കുറിക്കുന്നു. ഏറെ പരിമിതികൾക്കിടയിലും മഞ്ജുവിനെ നൃത്തം പഠിപ്പിക്കാനും സിനിമയിൽ തുണയായി നിന്നതും അമ്മയാണെന്നു നടി പല അഭിമുഖങ്ങളിലും പങ്കുവെച്ചിരുന്നു.
വർഷങ്ങൾക്ക് ശേഷം ‘അമ്മ വീണ്ടും എഴുതാൻ തുടങ്ങിയതിന്റെ സന്തോഷവും നടി പങ്കുവെച്ചിരുന്നു. എല്ലാവര്ക്കും എന്തെങ്കിലും വരദാനങ്ങളുണ്ട്. എന്നാൽ ആരും അത് കാണുന്നില്ല. വർഷങ്ങൾക്ക് ശേഷം ‘അമ്മ വീണ്ടും എഴുതി തുടങ്ങിയിരിക്കുന്നു’- മഞ്ജുവിന്റെ വാക്കുകൾ. അമ്മയുടെ കവിതയും മഞ്ജു വാര്യർ പങ്കുവെച്ചിരുന്നു.
Read More: ഷാരൂഖ് ഖാന് ശേഷം ജുമാന ഖാൻ; ബുർജ് ഖലീഫയുടെ വാളിൽ തെളിഞ്ഞ ആദ്യ മലയാളി
അതേസമയം, മഞ്ജു വാര്യർ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ദി പ്രീസ്റ്റ് റിലീസിന് തയ്യാറെടുക്കുകയാണ്. മനു വാര്യരും സൗബിൻ ഷാഹിറും, കാളിദാസ് ജയറാമും ഒന്നിച്ചെത്തുന്ന സന്തോഷ് ശിവൻ ചിത്രവും റീലിസിന് ഒരുങ്ങുന്നു. ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിലെ വൈറൽ ഗാനത്തിലൂടെ മഞ്ജു വാര്യർ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.
Story highlights- manju warrier about mother