കേരളത്തിൽ തിയേറ്ററുകൾ തുറക്കുമ്പോൾ ആദ്യ റിലീസായി വിജയ്യുടെ ‘മാസ്റ്റർ’
കേരളത്തിൽ തിയേറ്ററുകൾ ജനുവരി അഞ്ചുമുതൽ തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപനത്തോടൊപ്പം അടച്ച തിയേറ്ററുകൾ കേന്ദ്ര സർക്കാർ അനുവാദം ലഭിച്ചിട്ടും കേരളത്തിൽ തുറന്നിരുന്നില്ല. മറ്റു സംസഥാനങ്ങളിൽ തിയേറ്ററുകൾ തുറന്ന സാഹചര്യത്തിൽ ഇവിടെയും സിനിമകൾ പ്രദർശിപ്പിക്കാൻ അവസരം നല്കണമെന്ന് ചലച്ചിത്ര പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് കേരളത്തിലും തിയേറ്ററുകൾ തുറക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയത്.
അതേസമയം, തിയേറ്ററുകൾ തുറക്കുമ്പോൾ കേരളത്തിലെ ആദ്യ റിലീസ് ആകാൻ ഒരുങ്ങുകയാണ് വിജയ് നായകനാകുന്ന മാസ്റ്റർ. ജനുവരി 13നാണ് മാസ്റ്റർ തിയേറ്ററുകളിൽ എത്തുന്നത്. ഒരുവർഷം മുൻപ് ചിത്രീകരണം പൂർത്തിയാക്കിയ ‘മാസ്റ്റർ’ അണിയറപ്രവർത്തകർ തിയേറ്ററുകൾ തുറക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. പൊങ്കൽ റിലീസായി ചിത്രത്തമെത്തുമ്പോൾ കേരളത്തിലെ വിതരവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ്.
Read More: തണുപ്പ് കാലത്ത് ആരോഗ്യകാര്യത്തിൽ വേണം അല്പം കരുതൽ
അതേസമയം കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷമുള്ള തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ഇളയദളപതി വിജയ്ക്കൊപ്പം വിജയ് സേതുപതിയും എത്തുന്ന ചിത്രമാണ് മാസ്റ്റർ. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകൾക്കും ടീസറിനുമെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ കൈതിക്ക് ശേഷം പുതിയ ചിത്രവുമായി സംവിധായകൻ ലോകേഷ് കനകരാജ് എത്തുമ്പോൾ വാനോളം പ്രതീക്ഷയിലാണ് ആരാധകർ.
Story highlights- master movie release in kerala