വരിക്കാശ്ശേരി മനയിൽ എത്തിയ നെയ്യാറ്റിൻകര ഗോപൻ…
മലയാളി സിനിമ ആസ്വാദകർക്ക് പരിചിതമായ ഇടമാണ് വരിക്കാശ്ശേരി മന. മംഗലശ്ശേരി നീലകണ്ഠന്റെയും പൂവള്ളി ഇന്ദുചൂഢന്റെയുമൊക്കെ ഓർമ്മകൾ സമ്മാനിക്കുന്ന വരിക്കാശ്ശേരി മനയിലെത്തിയ നെയ്യാറ്റിൻകര ഗോപന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ മുഖ്യകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. ചിത്രത്തിന് വേണ്ടി വരിക്കാശ്ശേരി മനയിൽ എത്തിയ മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ ഇടങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ബി ഉണ്ണിഷ്ണൻ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. ഉദയ്കൃഷ്ണയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ആക്ഷനും കോമഡിയും ഒരുപോലെ കൈകാര്യം ചെയ്യുന്ന എന്റർടെയ്നറായാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രം ഒരുങ്ങുന്നത്. സിനിമയിൽ ശ്രദ്ധ ശ്രീനാഥാണ് നായിക . ഐ എ എസ് ഓഫീസറുടെ വേഷത്തിൽ ശ്രദ്ധ ശ്രീനാഥാണ് എത്തുന്നത്.
മോഹൻലാൽ, ശ്രദ്ധ ശ്രീനാഥ് എന്നിവരെ കൂടാതെ നെടുമുടി വേണു, സായികുമാർ, സിദ്ദിഖ്, അശ്വിൻ കുമാർ, രചന നാരായണൻകുട്ടി, ജോണി ആന്റണി, വിജയരാഘവൻ, നന്ദു, സ്വാസിക എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. വിപുലമായ ആക്ഷൻ രംഗങ്ങളുമായാണ് ബി ഉണ്ണികൃഷ്ണൻ ചിത്രം ഒരുങ്ങുന്നത്. നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട്ടേക്ക് ഒരു ദൗത്യവുമായി യാത്ര ചെയ്യുന്ന മോഹൻലാലിൻറെ ഗോപൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ പ്രമേയം.
Story Highlights:mohanlal at varikkassery mana photo goes viral