നല്ല ശീലങ്ങള്‍ പിന്‍തുടരാന്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് മോഹന്‍ലാലിന്റെ വര്‍ക്കൗട്ട് വീഡിയോ

January 6, 2021
Mohanlal shares workout video

അഭിനയത്തില്‍ വിസ്മയങ്ങളൊരുക്കുന്ന മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പംതന്നെ പലപ്പോഴും പാചകവിശേഷങ്ങളും ഫിറ്റ്‌നെസ്സ് വിശേഷങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ശ്രദ്ധ നേടുന്നതും മോഹന്‍ലാല്‍ പങ്കുവെച്ച വര്‍ക്കൗട്ട് വീഡിയോയാണ്.

ശീലം നമ്മെ മുന്നോട്ട് കൊണ്ടുപോകുന്നു. ആരോഗ്യകരമായ ഒരു ശീലം പിന്‍തുടരൂ… എന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ഒരു ദിവസത്തെ ഫിറ്റ്‌നെസ്സ് വീഡിയോ മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ആറാട്ട്. ബി ഉണ്ണിഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഉദയ് കൃഷ്ണയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലും.

അടുത്തിടെയാണ് മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം നിര്‍വഹിക്കുന്ന ദൃശ്യം 2 ന്റെ ടീസര്‍ പുറത്തിറങ്ങിയത് 2013-ല്‍ മികച്ച പ്രേക്ഷകസ്വീകാര്യതയോടെ തീയേറ്ററുകളില്‍ ശ്രദ്ധ നേടിയ ദൃശ്യത്തിന്റെ തുടര്‍ക്കഥയാണ് ദൃശ്യം 2.

മോഹന്‍ലാലിനൊപ്പം മീന, ആശാ ശരത്, അന്‍സിബ, എസ്തേര്‍, സിദ്ദിഖ്, മുരളി ഗോപി, സായ്കുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Mohanlal shares workout video