വളരാനും സഞ്ചരിക്കാനും കഴിവുള്ള പാറക്കല്ലുകൾ; രഹസ്യം കണ്ടെത്തി ഗവേഷകർ
അത്ഭുതങ്ങളുടെ കലവറയാണ് പ്രകൃതി. വ്യത്യസ്തവും കൗതുകം നിറഞ്ഞതുമായ നിരവധി കാര്യങ്ങളാണ് പ്രകൃതി ഒരുക്കിയിരിക്കുന്നത്. അത്തരത്തിൽ നിഗൂഢതകളൂം ദുരൂഹതകളും അത്ഭുതങ്ങളും ഒളിപ്പിച്ച ഒന്നാണ് റുമേനിയയിലെ വളരുന്ന കല്ലുകൾ. കല്ലുകൾ പൊതുവെ നിശ്ചലമാണ് അതുകൊണ്ടുതന്നെ മറ്റ് ശക്തിയുടെ സഹായമില്ലാതെ കല്ലുകൾ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറില്ല. എന്നാൽ റുമേനിയയിലെ കല്ലുകൾ അങ്ങനെയല്ല. വളരാനും സഞ്ചരിക്കാനും കഴിവുള്ളതാണ് ഈ കല്ലുകൾ.
റുമേനിയയിലെ കോസ്തേഷ്യയിലാണ് ട്രാവന്റസ് എന്നറിയപ്പെടുന്ന ജീവനുള്ള കല്ലുകൾ ഉള്ളത്. നിരവധി പ്രത്യേകതകളാണ് ഈ പാറക്കലുകൾക്ക് ഉള്ളത്. സാധാരണ കല്ലുകളെപ്പോലെത്തന്നെ ഈ കല്ലുകളുടെ ഉൾവശവും വളരെയേറെ കാഠിന്യമേറിയതാണ്. എന്നാൽ ഇവയുടെ പുറംഭാഗം വളരെ കനംകുറഞ്ഞതാണ്. മാത്രമല്ല ഒരുതരം മണലുകൊണ്ടാണ് പുറംഭാഗം ആവരണം ചെയ്യപ്പെട്ടിരിക്കുന്നത്.ഭാരം കുറഞ്ഞ പുറംഭാഗമാണ് ഈ കല്ലുകളെ വളരാൻ സഹായിക്കുന്നത്. മഴ പെയ്തുകഴിയുമ്പോൾ ഇവയുടെ പുറംഭാഗത്തുള്ള മണൽ സിമെന്റിന് സമാനമാകും. ഇതോടെ കല്ലുകൾ വളർന്നതായി തോന്നുന്നും എന്നാണ് ഗവേഷകർ പറയുന്നത്.
ഈ പ്രദേശങ്ങളിൽ വ്യാപകമായി ഇത്തരം കല്ലുകൾ കണ്ടിരുന്നതായാണ് റിപ്പോർട്ട്. ഇവ ജീവന്റെ സിലിക്കൺ രൂപങ്ങൾ എന്നാണ് അറിയപ്പെട്ടിരുന്നത്. മനുഷ്യരുടേതിന് സമാനമായ പൾസ് പോലും ഈ കല്ലുകൾക്ക് ഉണ്ടെന്നാണ് പറയുന്നത്. ഇവയ്ക്ക് ശ്വസിക്കാൻ കഴിയും. എന്നാൽ ഒരു തവണ ശ്വാസം എടുക്കണമെങ്കിൽ ചിലപ്പോൾ ദിവസങ്ങളോ ആഴ്ചകളോ വരെ എടുക്കുമെന്നുമാണ് പറയപ്പെടുന്നത്. അതിന് പുറമെ ഈ പാറകൾക്ക് സ്വയം വിഭജിക്കപ്പെടാനുള്ള കഴിവും ഉണ്ട്.
Story Highlights: mysterious living stones of romania