മുഖക്കുരുവിന്റെ കാരണങ്ങളും പരിഹാരമാർഗങ്ങളും

January 7, 2021
Natural Ways to Get Rid of Pimples

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. പ്രത്യേകിച്ച് കൗമാരക്കാരിലാണ് മുഖക്കുരു കാണാറുള്ളത്. മുഖത്തിന്റെയും ശരീരത്തിന്റെയും ഭംഗി കാത്തുസൂക്ഷിക്കാൻ ഏത് അറ്റം വരെയും പോകാൻ മിക്കവരും തയാറാണെങ്കിലും ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അധികസമയം കളയേണ്ടിവരിക എന്നത് പലര്‍ക്കും പ്രയാസകരമാണ്. എന്നാല്‍ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ പാർശ്വഫലങ്ങളില്ലാതെ, വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പമാർഗങ്ങളും ഉണ്ട്..

ശരീരത്തിലെ ഏറ്റവും സെന്സിറ്റീവായ ഭാഗങ്ങളിൽ ഒന്നാണ് മുഖം. അതുകൊണ്ടുതന്നെ മുഖത്തിന്റെ ഭംഗി നശിച്ചിട്ട് അത് പരിഹരിക്കുന്നതിനേക്കാൾ നല്ലത് മുഖം ഭംഗിയോടെ സൂക്ഷിക്കുന്നതാണ്. അത്തരത്തിൽ ഉണ്ടാകുന്ന മുഖക്കുരു പലരേയും അലട്ടുന്ന പ്രശ്നമാണ്. എന്നാൽ മുഖക്കുരു ഉണ്ടാവുന്നതിന്റ കാരണമാണ് നാം ആദ്യം തിരിച്ചറിയേണ്ടത്. ഇതറിഞ്ഞാൽ മാത്രമേ അതിന് ശരിയായ രീതിയിൽ പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളു.

മുഖക്കുരു ഉണ്ടാകുന്നതിന്റെ കാരണങ്ങൾ തിരിച്ചറിയാം…

ശരീരത്തിലെ ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, ചര്‍മ്മത്തിലെ അമിതമായ എണ്ണമയം, തലയിലെ താരൻ, ചര്‍മ്മത്തിലേല്‍ക്കുന്ന പൊടിയും ചൂടും തുടങ്ങി പലതരം കാരണങ്ങള്‍ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്.

മുഖക്കുരു വരാതെ സൂക്ഷിക്കാനുള്ള മാർഗങ്ങൾ..

മുഖക്കുരു മാറാന്‍ പല തരത്തിലുളള പരീക്ഷണങ്ങളും നാം നടത്താറുണ്ട്. ചില ഭക്ഷണങ്ങള്‍ നിയന്ത്രിച്ചാലും മുഖക്കുരു ഉണ്ടാകാതെ മുഖത്തെ സംരക്ഷിക്കാം..അതിൽ പ്രധാനമായും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ മാക്സിമം ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനമായ ഒന്ന്.

ഇടയ്ക്കിടയ്ക്ക് മുഖം കഴുകുന്നത് ശീലമാക്കുന്നതും മുഖത്ത് അഴുക്ക് ഇരിക്കാതെ മുഖത്തെ സംരക്ഷിക്കും. അമിതമായി വെയിലേറ്റ് മുഖം വാടുന്നവര്‍ക്ക് മികച്ച പരിഹാരമാണ് ഐസ് ക്യൂബ്. ഐസ് ക്യൂബ് വൃത്തിയുള്ള തുണിയില് പൊതിഞ്ഞ ശേഷമാണ് മുഖത്ത് ഉരയ്‌ക്കേണ്ടത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം മുഖത്ത് മേയ്ക്കപ്പ് ഇടുക. ആവശ്യം കഴിഞ്ഞാലുടൻ മേയ്ക്കപ്പ് തുടച്ച് വൃത്തിയാക്കാനും മറക്കരുത്.

മുഖക്കുരുവിന്റെ പരിഹാര മാർഗങ്ങൾ:

കറ്റാര്‍വാഴ: കറ്റാര്‍വാഴയുടെ ജെല്‍ ദിവസേന മുഖത്തു തേയ്ക്കുന്നത് മുഖക്കുരുവിന് ഉത്തമ പരിഹാരമാണ്. അതുപോലെതന്നെ മുഖത്തെ കറുത്ത പാടുകള്‍ നീക്കി, തിളക്കമാര്‍ന്ന ചര്‍മ്മം നല്‍കുന്നതിനും കറ്റാര്‍വാഴ സഹായിക്കുന്നു. ബാക്റ്റീരിയയെ ചെറുക്കാനുള്ള കഴിവ് കറ്റാര്‍വാഴയ്ക്കുണ്ട്. അതുകൊണ്ടുതന്നെ ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യത്തില്‍ കറ്റാര്‍വാഴ മികച്ചുനില്‍ക്കുന്നു.

മുഖക്കുരു അകറ്റാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍:

ധാരാളം വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുന്നത് മുഖക്കുരു അകറ്റാൻ അത്യുത്തമമാണ്.

വെള്ളം: നമുക്കിടയിൽ ഉണ്ടാകുന്ന ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾക്കും ഏറ്റവും മികച്ച പരിഹാരമാർഗമാണ് വെള്ളം.  ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ് വെള്ളം. വെറും വയറ്റില്‍ ചൂടുവെള്ളം കുടിച്ചാല്‍ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.

പാൽ:

ആരോ​ഗ്യമുള്ള ചര്‍മ്മത്തിന് ദിവസവും ഒരു കപ്പ് പാല്‍ കുടിക്കുന്നത് ​ഗുണം ചെയ്യും. പാല്‍ ഉല്‍പ്പന്നങ്ങള്‍ മുഖക്കുരു, മുഖത്തെ കറുത്തപാടുകള്‍ എന്നിവ മാറ്റാന്‍ സഹായിക്കുന്നു.

Read also: ആസ്വാദക ഹൃദയങ്ങൾ തൊട്ടുതലോടി അനുഗ്രഹീതൻ ആന്റണിയിലെ ‘നീയെ…’ ഗാനം; പുറത്തുവിട്ട് നിവിൻ പോളി

നാരങ്ങ

മുഖക്കുരു, മുഖത്തെ ചുളിവുകള്‍, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകള്‍ എന്നിവ അകറ്റാന്‍ ദിവസവും നാരങ്ങ ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും. ഒരു സ്പൂണ്‍ റോസ് വാട്ടറും അല്‍പം നാരങ്ങ ജ്യൂസും ചേര്‍ത്ത് മുഖത്തിടുന്നത് മുഖക്കുരു മാറ്റാന്‍ വളരെ നല്ലതാണ്. നാരങ്ങ ജ്യൂസ് മുഖം തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.

തണ്ണിമത്തന്‍: മുഖക്കുരു മാറ്റാന്‍ വളരെ നല്ലതാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ ദിവസവും ജ്യൂസായോ അല്ലാതെയോ കഴിക്കാം. തണ്ണിമത്തനില്‍ വിറ്റാമിന്‍ എ,ബി,സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. തണ്ണിമത്തന്‍ മുഖം തിളക്കമുള്ളതാക്കാന്‍ വളരെ നല്ലതാണ്.

അതുപോലെത്തന്നെ മുഖക്കുരു അകറ്റാൻ വളരെ ഏറെ സഹായിക്കുന്ന ഭക്ഷണ പദാർത്ഥമാണ് തൈര്, ആപ്പിൾ, ക്യാരറ്റ് തുടങ്ങിയവ. ഇവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

Story Highlights: Natural Ways to Get Rid of Pimples