‘കുട്ടികളിലെ വിഷാദരോഗം തിരിച്ചറിയണം’- നിർദേശങ്ങളുമായി വീഡിയോ ഒരുക്കി പൂർണിമ ഇന്ദ്രജിത്ത്

January 23, 2021

ഇന്ന് വളരെയധികം ആളുകളും ജീവിക്കുന്നത് നിരാശയിലാണ്. പ്രതീക്ഷയാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. എന്നാൽ അധികമാളുകളും വിഷാദത്തിലേക്ക് കൂപ്പുകുത്തി ജീവിതം സ്വയം നശിപ്പിക്കുന്നവരാണ്. ജോലിയിലെ പ്രശ്നങ്ങൾ, കുടുംബ ജീവിതത്തിലെ താളപ്പിഴകൾ, ബന്ധങ്ങൾ, സമ്മർദ്ദം അങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ.. എന്നാൽ, മുതിർന്നവർ മാത്രമല്ല വിഷാദ രോഗത്തിന്റെ ഇരകൾ. കേരളത്തിൽ ഡിപ്രഷൻ അനുഭവിക്കുന്നവരുടെയും അതിലൂടെ ആത്മഹത്യ ചെയ്യുന്നവരുടെയും നിരക്ക് ഓരോ ദിനവും വർധിക്കുകയാണ്. എല്ലാം കൗമാരപ്രായക്കാരായ കുട്ടികളാണ്. മക്കളിലെ വിഷാദരോഗം മാതാപിതാക്കൾ തിരിച്ചറിയേണ്ടതുണ്ട് എന്ന് മുന്നറിയിപ്പ് നൽകുകയാണ് നടി പൂർണിമ ഇന്ദ്രജിത്ത്.

പേരന്റിംഗിന്റെ പ്രാധാന്യം പങ്കുവയ്ക്കാനുള്ള കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിന്റെ ഒരു സംരംഭത്തിന്റെ ഭാഗമായാണ് പൂർണിമ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിൽ അൻപതു ശതമാനത്തോളം വീടുകളിലും കുട്ടികൾക്ക് വളരാൻ പറ്റുന്ന അന്തരീക്ഷമില്ല എന്നാണ് പൂർണിമ വീഡിയോയിലൂടെ പറയുന്നത്. ഒരു കുട്ടിക്കാവശ്യം തുറന്നു സംസാരിക്കാനും ഭാരം ഇറക്കി വയ്ക്കാനും പറ്റുന്ന ഒരു സപ്പോർട്ടാണ് എന്ന് പൂർണിമ പറയുന്നു.

‘പലരുടെയും വിചാരം പോലെ ഒരു മൂഡ് ഔട്ട് അല്ല ഡിപ്രഷൻ. ന്യൂറോ കെമിക്കൽ മാറ്റങ്ങൾ കാരണം ഉണ്ടാകുന്ന രോഗാവസ്ഥയാണ്. ഇത് എനിക്കോ നിങ്ങൾക്കോ വരാം. അതുകൊണ്ട് തന്നെ ഡിപ്രഷൻ മോശം കാര്യമായി കരുതേണ്ട’- പൂർണിമയുടെ വാക്കുകൾ.

Read More: ‘പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന എന്റെ വളർത്തു പുത്രന് ഒരായിരം പിറന്നാൾ ഉമ്മകൾ’- കണ്ണന് പിറന്നാൾ ആശംസിച്ച് പൈങ്കിളി

എല്ലാ കാര്യങ്ങളും നിയന്ത്രിക്കാൻ ശ്രമിക്കുന്നത് മാനസികമായി തളർത്തും. നമ്മുടെ നിയന്ത്രണത്തിന് അതീതമായ ഒരുപാട് കാര്യങ്ങളുണ്ട്, സമയം പോലെ. നിങ്ങൾക്ക് നിയന്ത്രണമില്ലാത്ത കാര്യങ്ങളിൽ നിങ്ങളുടെ സമയവും ഊർജ്ജവും  കേന്ദ്രീകരിക്കുന്നതിനുപകരം, അത് അംഗീകരിക്കുക, നിങ്ങൾക്ക് മാറ്റാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മക്കളെ അവരുടെ ഇഷ്ട വിനോദങ്ങളിലേക്ക് തിരിച്ചുവിടുക.

Story highlights- poornima indrajith about depression