പൃഥ്വിരാജും ജോജു ജോർജും ഒന്നിക്കുന്നു; ‘സ്റ്റാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

January 2, 2021

മലയാളത്തിന്റെ പ്രിയതാരങ്ങളായ പൃഥ്വിരാജ് സുകുമാരനും ജോജു ജോർജും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘സ്റ്റാർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡോമിൻ ഡി സിൽവയാണ്. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിന് ശേഷം ഡോമിൻ ഡി സിൽവ ഒരുക്കുന്ന ചിത്രമാണ് സ്റ്റാർ. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമിക്കുന്നത്. ഷീലു എബ്രഹാമാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്.

എം ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഹരിനാരായണൻ്റേതാണ് വരികൾ. സുവിൻ എസ് സോമശേഖരനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. എന്നാൽ ചിത്രത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അതേസമയം വെള്ളിത്തിരയിൽ നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരമാണ് പൃഥ്വിരാജ്. കോള്‍ഡ് കേസ് എന്ന ചിത്രമാണ് താരത്തിന്റേതായി ചിത്രീകരണം പൂർത്തിയായ ചിത്രം. എസിപി സത്യജിത് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. തനു ബാലക്ക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന . ‘കുരുതി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനു വാര്യരാണ്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘ജനഗണമന’ എന്ന സിനിമയാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. പൃഥ്വിരാജ് അഭിഭാഷകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ജനഗണമന’. കടുവക്കുന്നേൽ കുറുവച്ചൻ, എമ്പുരാൻ, ആടുജീവിതം, കാളിയൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജ് നായകനായി അണിയറയിൽ ഒരുങ്ങുന്നത്. സംവിധായകൻ ജോൺ പോൾ ജോർജിന്റെ പുതിയ ചിത്രത്തിലും നായകനായി വേഷമിടുന്നത് പൃഥ്വിരാജാണ്.

All the best to #AbrahamMathew, #JojuGeorge, #SheeluAbraham, #DominDSilva and the entire team of #STAR! Here is the first look poster! 😊

Posted by Prithviraj Sukumaran on Friday, January 1, 2021

പീസ്, മധുരം, നായാട്ട് തുടങ്ങിയ ചിത്രങ്ങളാണ് ജോജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.

Story Highlights:prithviraj reveals the first look title poster of star