ഇനി ടെൻഷൻ വേണ്ട, ആത്മവിശ്വാസത്തോടെ നേരിടാം പൊതുപരീക്ഷയെ; 90+ മൈ ട്യൂഷൻ ആപ്പിൽ പുതിയ അപ്ഡേഷനുകൾ എത്തിക്കഴിഞ്ഞു

January 23, 2021

വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യത്യസ്തവും ലളിതവുമായ പഠനരീതികൾ സമ്മാനിക്കുകയാണ് 90+ മൈ ട്യൂഷൻ ആപ്പിലൂടെ. വായനയിലൂടെ മാത്രമല്ല ദൃശ്യങ്ങളിലൂടെയും പഠിക്കുന്നതിനുള്ള സൗകര്യങ്ങളും 90+ മൈ ട്യൂഷൻ ആപ്പിൽ ലഭ്യമാണ്. ഡിജിറ്റൽ ട്യൂഷൻ ആപ്ലിക്കേഷനായ 90+ മൈ ട്യൂഷൻ ആപ്ലിക്കേഷൻ ഇതിനോടകം വിദ്യാർത്ഥികൾക്കിടയിൽ ജനപ്രീതി നേടിക്കഴിഞ്ഞു.

പൊതുപരീക്ഷ തയാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി 90+ മൈ ട്യൂഷൻ ആപ്പിൽ പുതിയ അപ്ഡേഷനുകളും എത്തിക്കഴിഞ്ഞു. വിദ്യാർത്ഥികൾക്കായി ഗവണ്മെന്റ് നിർദ്ദേശിച്ചിട്ടുള്ള രീതിയിൽ ഫോക്കസ് ഏരിയ മെറ്റീരിയൽസ് ഉൾപ്പെടുത്തിയാണ്‌ 90+ മൈ ട്യൂഷൻ ആപ്പ് ക്ലാസുകൾ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്.

വിദ്യാർത്ഥികൾക്ക് ക്യത്യമായി പാഠഭാഗങ്ങൾ പരീക്ഷ കേന്ദ്രീകൃതമായി പഠിക്കുവാനും, പരീക്ഷാപ്പേടിയെ മറികടക്കാനും പരീക്ഷകൾക്ക് മാനസികമായി തയാറെടുക്കാനും ഈ പുതിയ അപ്ഡേഷൻ സഹായകമാകും. അതോടൊപ്പം റിവിഷനിൽ പോരായ്മകൾ സംഭവിച്ചാൽ വീണ്ടും റിവിഷൻ നടത്താനും വരാനിരിക്കുന്ന പരീക്ഷകൾക്ക് ഉയർന്ന മാർക്ക് ഉറപ്പാക്കുന്ന രീതിയിൽ തയാറെടുക്കാനും 90+ മൈ ട്യൂഷൻ ആപ്പിലൂടെ കഴിയുന്നു.

പരീക്ഷയോട് അനുബന്ധിച്ച് ഇപ്പോൾ 50% ഡിസ്‌കൗണ്ടിൽ കുട്ടികൾക്ക് 90+ മൈ ട്യൂഷൻ ആപ്പ് ഉപയോഗിവുന്നതാണ്. മികച്ച പഠനനിലവാരം ഉറപ്പു വരുത്താനും കുട്ടികളെ കൂടുതൽ ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് ഒരുക്കാനും 90+മൈ ട്യൂഷൻ ആപ്പിൽ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. എളുപ്പത്തിൽ പഠിക്കാനും മനസിലാക്കാനും കഴിയുന്ന രീതിയിൽ വളരെ ലളിതമായാണ് 90+ പ്ലസ് മൈ ട്യൂഷന്‍ ആപ്പിൽ ക്ലാസുകൾ സജ്ജീകരിച്ചിരിക്കുന്നത്.

വിശദവിവരങ്ങള്‍ക്ക് :www.mytuitionapp.com

Story Highlights: ready for public exam with help of 90-plus my tuition app