നായകനായി പ്രഭാസ്; ബിഗ്ബജറ്റില്‍ സലാര്‍ ഒരുങ്ങുന്നു

അഭിനയമികവുകൊണ്ട് പ്രേക്ഷകസ്വീകാര്യത നേടിയ പ്രഭാസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. കെജിഎഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് പ്രശാന്ത് നീല്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സലാര്‍ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ പൂജാ ചടങ്ങുകളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.
ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയിരുന്നു. ഏറ്റവും ആക്രമണകാരിയായ മനുഷ്യന് എന്ന ടാഗ്-ലൈനോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തെത്തിയിരിക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ ശ്രീ വിജയ് കിരഗണ്ടൂര്‍, പ്രശാന്ത് നീല്‍, പ്രഭാസ് എന്നിവര്‍ ഒരുമിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം കൂടിയാണ് സലാര്‍.

Read more: കബഡി കബഡി… ആവേശംനിറച്ച് മാസ്റ്ററിലെ ഗാനം: വീഡിയോ
ഹൈദരാബാദില്‍ രാമനായ്ഡു സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ പൂജ. നിരവധിപ്പേര്‍ പൂജാ ച
ടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ചിത്രീകരണം ആരംഭിയ്ക്കുകയും ചെയ്തു. ബ്രഹ്മാണ്ഡ സെറ്റാണ് ചിത്രത്തിനു വേണ്ടി ഒരുക്കിയിരിയ്ക്കുന്നതും കന്നഡ, തെലുങ്ക്, തമിഴ്, മലയാളം,ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം പ്രേക്ഷകരിലേയ്ക്കെത്തും.

Story highlights: Salar Shooting Started