ടൊവിനോ തോമസും കനി കുസൃതിയും ഒന്നിക്കുന്ന ‘വഴക്ക്’; സനൽകുമാർ ശശിധരൻ ചിത്രം ഒരുങ്ങുന്നു
‘കയറ്റം’ എന്ന ചിത്രത്തിന് ശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. വഴക്ക് എന്നാണ് ചിത്രത്തിന്റെ പേര്. കൗതുകമുണർത്തുന്ന ടൈറ്റിൽ പോസ്റ്ററൊരുക്കിയാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. ടൊവിനോ തോംമസ്, കനി കുസൃതി എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കാലിക പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. സുദേവ് നായരും ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പത്തനംതിട്ട, റാന്നി, പെരുമ്പാവൂർ എന്നിവടങ്ങളിലായാണ് സിനിമ ചിത്രീകരണം നടക്കുന്നത്.
യുവതാരം ടൊവിനോ തോമസും ഇത്തവണത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് കനി കുസൃതിയും ഒന്നിക്കുന്ന ആദ്യചിത്രമാണിത്. മഞ്ജു വാര്യർ മുഖ്യകഥാപാത്രമായ കയറ്റമാണ് സനൽകുമാർ ശശിധരൻ അവസാനമായി സംവിധാനം ചെയ്ത ചിത്രം. അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രക്കിംഗ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മഞ്ജു വാര്യർക്ക് പുറമെ വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച് പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് കയറ്റം.
Read also:ദുല്‍ഖര്‍ സല്മാന് നായകനായെത്തുന്ന ‘കുറുപ്പ്’ അഞ്ച് ഭാഷകളില്‍; പുതുവര്‍ഷത്തില്‍ കൗതുകമുണര്‍ത്തി പോസ്റ്റര്‍
ടൊവിനോ തോമസിന്റേതായി അണിയറയിൽ കള, കാണെക്കാണെ, വരവ്, നാരദൻ തുടങ്ങി നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്’, ‘ഇബ്ലീസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കള. കള ഒരു ത്രില്ലറാണ്. ദിവ്യ പിള്ളയും ബാസിഗർ എന്ന നായയുമാണ് ടൊവിനോ തോമസിനൊപ്പം പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
#Vazhakku Sanal Kumar Sasidharan Kani Kusruti Sudev Nair
Posted by Tovino Thomas on Thursday, December 31, 2020
ഐശ്വര്യ ലക്ഷ്മിക്കൊപ്പം ടൊവിനോ തോമസ് വേഷമിടുന്ന ചിത്രമാണ് കാണെക്കാണെ. മനു അശോകനാണ് ചിത്രം ഒരുക്കുന്നത്. ബോബി സഞ്ജയ് ആണ് തിരക്കഥ. ടൊവിനോ തോമസും അന്ന ബെന്നും ഒന്നിക്കുന്ന ആഷിഖ് അബു ചിത്രമാണ് നാരദൻ. ‘മായാനദി’, ‘വൈറസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിക് അബു, ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് നാരദൻ.
Story Highlights:sanal kumar sasidharans next film vazhakk starring tovino thomas and kani kusruti