സെറീന വില്യംസിന്റെ കുഞ്ഞ് ട്രെയിനിംഗ് പാർട്ണർ- ക്യൂട്ട് വീഡിയോ

January 24, 2021

 വിവിധ രാജ്യങ്ങളിലായി ഒട്ടേറെ ആരാധകരുള്ള ടെന്നീസ് ഇതിഹാസമാണ് സെറീന വില്യംസ്. ലോകമറിയുന്ന കായിക താരം എന്നതിലുപരി മികച്ച അമ്മ കൂടിയാണ് സെറീന. മകൾ പിറന്നതോടെ കുഞ്ഞിന്റെ വിശേഷങ്ങളും മാതൃത്വത്തിന്റെ കഷ്ടതകളും മനോഹാരിതയുമെല്ലാം സെറീന സമൂഹമാധ്യമങ്ങളിലൂടെ പതിവായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മൂന്നുവയസുകാരിയായ മകൾ അലക്സിസ് ഒളിംപ്യ ജൂനിയറിന്റെ രസകരമായ വീഡിയോയാണ് സെറീന വില്യംസ് പങ്കുവെച്ചിരിക്കുന്നത്.

സെറീനയ്‌ക്കൊപ്പം ടെന്നീസ് കോർട്ടിൽ സജീവമായ മകളാണ് വീഡിയോയിൽ. പരിശീലനത്തിന് പോകുംമുൻപ് തന്റെ ട്രെയിനിംഗ് പാർട്ണർക്കൊപ്പം എന്ന ക്യാപ്ഷനൊപ്പമാണ് സെറീന വില്യംസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അമ്മയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന അലക്സിസ് അവയെല്ലാം അതേപടി പകർത്താൻ ശ്രമിക്കുകയാണ്.

Read More:‘മുരളിയെ പോലെ മൂപ്പരേം പൂട്ടിയിട്ടിട്ടുണ്ട്, എന്റെ കല്യാണത്തിന്!’- ജയസൂര്യയുടെ കഥാപാത്രത്തെക്കുറിച്ച് സംവിധായിക

നിരവധിപേരാണ് സെറീനയുടെ വീഡിയോക്ക് കമന്റുകളുമായി എത്തുന്നത്. ഇതിലും മികച്ച പരിശീലന പങ്കാളിയെ കിട്ടാൻ പ്രയാസമാണ് എന്നാണ് ആരാധകരുടെ കമന്റ്റ്. അതേസമയം, ഒളിംപ്യയുടെ മനോഹരമായ ചിത്രങ്ങളും വീഡിയോകളും ഇടയ്ക്കിടെ സെറീന പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രതികരണമാണ് ഇവയ്‌ക്കൊക്കെയും ലഭിക്കുന്നത്.

Story highlights- serena williams about daughter