മഞ്ഞുപാളിയിൽ തീർത്ത ക്രിസ്റ്റൽ പാലസും, വിമാനവാഹിനി കപ്പലും- വിസ്മയിപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്നോ ഫെസ്റ്റിവൽ
മഞ്ഞിൽ വിരിയുന്ന ശില്പങ്ങളും, ഹോട്ടലുകളുമെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, മഞ്ഞിൽ ഒരു നഗരം തന്നെ ഒരുക്കിയെടുക്കുന്ന കാഴ്ച ചൈനക്ക് മാത്രം സ്വന്തമാണ്. 1985 മുതൽ ചൈനയിലെ ഹാർബിനിലാണ് സ്നോ ആൻഡ് ഐസ് ഫെസ്റ്റിവൽ നടത്തിവരുന്നത്. വർഷങ്ങളായി ഒരു മുടക്കവുമില്ല ഈ ആഘോഷത്തിന്. ജനുവരി 5 മുതൽ ഫെബ്രുവരി 25 വരെയാണ് ഈ ഫെസ്റ്റിവൽ നടക്കുന്നത്.
ഓരോ വർഷവും തൊഴിലാളികൾ സോങ്ങ്ഹുവ നദിയിൽ നിന്നുള്ള ഐസ് ബ്ലോക്കുകൾ ശേഖരിച്ച് കലാകാരന്മാർക്ക് നൽകും. അവർ ഐസ് ശില്പങ്ങളുടെ വിശാലമായ ഒരു നഗരം തന്നെ ഈ പാളികളിൽ നിർമിക്കും. കോട്ടകളൊക്കെയാണ് ഭംഗിയായി ഐസ് പാളികളിൽ കൊത്തിയെടുക്കുന്നത്. ഈ വർഷം ഒരു ക്രിസ്റ്റൽ പാലസ്, 220 ചതുരശ്രയടി ഉയരമുള്ള ഐസ് ബാർ, പൂർണ്ണമായും മഞ്ഞിൽ നിർമ്മിച്ച ചൈനയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലിന്റെ സ്കെയിൽ മോഡൽ എന്നിവയൊക്കെയാണ് മുഖ്യ ആകർഷണം.
Read More: ദീപാവലി ‘അണ്ണാത്തെ’യ്ക്ക് ഒപ്പം- റിലീസ് തീയതി പ്രഖ്യാപിച്ചു
കെട്ടിടങ്ങൾക്ക് പുറമെ ഐസ് സ്കേറ്റിങ്, ഐസ് സോക്കർ, സൈക്കിൾ സവാരി എന്നിവയ്ക്കെല്ലാം അവസരമുണ്ട്. ഇപ്പോൾ മുപ്പത്തിയേഴാം വാർഷികം ആഘോഷിക്കുകയാണ് ഹാർബിൻ സ്നോ ആൻഡ് ഐസ് ഫെസ്റ്റിവൽ. ഇപ്പോഴിത് ചൈനീസ് ഗവൺമെന്റിന്റെ ഭാഗമാണ്. വിന്റർ ടൂറിസത്തിന് പ്രോത്സാഹനം നൽകാനാണ് ഇങ്ങനെയൊരു പദ്ധതിക്ക് ഗവൺമെന്റ് മുൻതൂക്കം നൽകുന്നത്. മാത്രമല്ല, 2022 ൽ നടക്കുന്ന വിന്റർ ഒളിമ്പിക്സിനായും സ്നോ ആൻഡ് ഐസ് ഫെസ്റ്റിവൽ തയ്യാറെടുക്കുകയാണ്.
Story highlights- snow festival china