ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്നു; ചിത്രം ‘ഇടി മഴ കാറ്റ്’
ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. ‘ഇടി മഴ കാറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമ്പിളി എസ് രംഗൻ ആണ്. 2020 മാർച്ചിൽ പ്രദർശനത്തിന് എത്തേണ്ട ചിത്രമായിരുന്നു ‘ഇടി മഴ കാറ്റ്’. എന്നാൽ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെത്തുടർന്ന് സിനിമ ചിത്രീകരണം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഡിസംബറിൽ വീണ്ടും ചിത്രീകരണം തുടങ്ങിയ ‘ഇടി മഴ കാറ്റ്’ ജനുവരി അവസാനത്തോടെ പാക്കപ്പ് ആകുമെന്നാണ് പ്രതീക്ഷ.
ആക്ഷേപഹാസ്യ രൂപേണ ഒരുക്കുന്ന ചിത്രം ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. കേരളത്തിലെ നാലു ഗ്രാമങ്ങളും ബംഗാളും ഉൾപ്പെടുത്തിയാണ് സിനിമ ചിത്രീകരിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, സുധി കോപ്പ സെന്തില്‍ രാജാമണി, ശരണ്‍ജിത്ത്, എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ പ്രിയംവദ കൃഷ്ണന്‍, ബംഗാളി നടി പൂജ ദേബ്’ എന്നിവരാണ് നായികമാരായി വേഷമിടുന്നത്. ഇവർക്ക് പുറമെ അസീസ് നെടുമങ്ങാട് ശേഖര്‍ മേനോന്‍, ഷാജു ശ്രീധര്‍, ഗീതി സംഗീത, ഉമ കെ.പി, അച്ചുതാനന്ദന്‍, ശിവ ഹരിഹരന്‍, ശിവദാസ് മട്ടന്നൂര്‍ കുമാര്‍ ദാസ്, ജസ്റ്റിന്‍ ഞാറക്കല്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Read also:സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 4991 കൊവിഡ് കേസുകൾ; 4413 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
അതേസമയം കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ നടനാണ് ചെമ്പൻ വിനോദ്. നിരവധി ചിത്രങ്ങളാണ് ചെമ്പൻ വിനോദിന്റേതായി വെള്ളിത്തിരയിൽ ഒരുങ്ങുന്നത്. ജെല്ലിക്കെട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പൻ വിനോദും ഒന്നിക്കുന്ന ചിത്രമാണ് ‘ചുരുളി’. നവാഗതനായ ഗിരീഷ് നായർ സംവിധാനം ചെയ്യുന്ന ‘പൂഴിക്കടകൻ’ എന്ന ചിത്രത്തിൽ ചെമ്പൻ വിനോദും ജയസൂര്യയുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അർജുൻ അശോകൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മെമ്പർ രമേശൻ 9-ാം വാർഡ്’ എന്ന ചിത്രത്തിലും ചെമ്പൻ വിനോദ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ഭീമന്റെ വഴി. കുഞ്ചാക്കോ ബോബൻ, ചിന്നു ചാന്ദിനി, ചെമ്പൻ വിനോദ് എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം അഷ്‌റഫ് ഹംസയാണ് സംവിധാനം ചെയ്യുന്നത്.
Story Highlights: sreenath bhasi and chemban vinod starrer idi mazha kaattu