കാഴ്ചയില്‍ നിറപ്പകിട്ടാര്‍ന്ന കല്ലുപോലെ; ആഴക്കടലിലെ വിഷമത്സ്യമാണ് സ്‌റ്റോണ്‍ ഫിഷ്
മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണനകള്‍ക്കും എല്ലാം അതീതമാണ് പ്രകൃതി എന്ന വിസ്മയം. അതുകൊണ്ടുതന്നെയാണ് പ്രകൃതിയെക്കുറിച്ചുള്ള പഠനങ്ങള്‍ മനുഷ്യര്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നതും. പ്രകൃതിയിലെ പല ജീവജാലങ്ങളും മനുഷ്യര്‍ക്ക് അപരിചിതമാണ്. പ്രത്യേകിച്ച് ആഴക്കടലിലെ ചില മീനുകള്‍.
ഇത്തരത്തില്‍ ഏറെ കൗതുകം നിറഞ്ഞ ഒന്നാണ് സ്റ്റോണ്‍ ഫിഷ്. പേരു സൂചിപ്പിക്കുന്നതു പോലെ കാഴ്ചയില്‍ ഒരു കല്ലിനോട് സമാനമാണ് സ്‌റ്റോണ്‍ ഫിഷ് എന്നത്. കാഴ്ചയില്‍ മനോഹരമാണെങ്കിലും സ്‌റ്റോണ്‍ ഫിഷ് ഏറെ അപകടകാരിയാണ്. ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള ഒരു മീന്‍ എന്നാണ് സ്‌റ്റോണ്‍ ഫിഷ് അറിയപ്പെടുന്നത്.
Read more: മകള്‍ക്ക് അച്ഛന്റെ വക ബിഗ് സല്യൂട്ട്; ഹൃദയം നിറച്ച ആ ചിത്രത്തിന് പിന്നിലുണ്ട് ഒരു സ്‌നേഹകഥ
സാധാരണ ആഴക്കടലില്‍ പവിഴപ്പുറ്റുകളുടേയും കല്ലുകളുടേയുമൊക്കെ സമീപത്തായാണ് സ്റ്റോണ്‍ ഫിഷിനെ കാണാനാവുക. മറ്റ് മത്സ്യങ്ങളില്‍ നിന്നെല്ലാം രൂപാകൃതി കൊണ്ടുതന്നെ ഈ മീന്‍ വ്യത്യസ്തമാണ്. ചുവപ്പ്, ഓറഞ്ച്, തവിട്ട് നിറങ്ങളിലെല്ലാം ഇവയെ കാണപ്പെടാറുണ്ട്. 35 സെന്റീമീറ്ററാണ് ശരാശരി ഒരു സ്റ്റോണ്‍ ഫിഷിന്റെ വലിപ്പം. വെള്ളത്തിന് പുറത്ത് ഏകദേശം ഒരു ദിവസം വരെ ജീവനോടെയിരിക്കാനുള്ള ശക്തിയുണ്ട് സ്‌റ്റോണ്‍ ഫിഷുകള്‍ക്ക്.
ഇവയുടെ ശരീരത്തില്‍ നിരവധി മുള്ളുകളുണ്ട്. ഈ മുള്ളുകളിലാണ് അവയുടെ വിഷവും. ആരെങ്കിലും ശരീരത്തില്‍ സ്പര്‍ശിച്ചാലോ ഉപദ്രവിക്കാന്‍ ശ്രമിച്ചാലോ അവ വിഷം കുത്തിവയ്ക്കുന്നു. അതും വളരെ കുറഞ്ഞ സമയംകൊണ്ടുതന്നെ. കൂടിയ അളവില്‍ വിഷം ശരീരത്തിലെത്തിയാല്‍ ഒരുപക്ഷെ മരണത്തിന് തന്നെ കാരണമായേക്കാം.
Story highlights: Stonefish is a species of venomous fish