ഇങ്ങനെയാണ് ബഹിരാകാശത്തു നിന്നു നോക്കിയില്‍ സൂര്യോദയവും സൂര്യാസ്തമയവും: ചിത്രങ്ങള്‍
മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പ്രകൃതി എന്ന വിസ്മയം. കണ്ണെത്താ ദൂരത്തെ കാഴ്ചകള്‍ പോലും സൈബര്‍ ഇടങ്ങളിലൂടെ ഇക്കാലത്ത് നമുക്ക് ദൃശ്യമാകാറുണ്ട്. അത്തരത്തിലുള്ള രണ്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒന്ന് സൂര്യോദയത്തിന്റെ ചിത്രം മറ്റൊന്നാകട്ടെ അസ്തമയത്തിന്റ ചിത്രവും.
സാധാരണ പലര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് സൂര്യോദയത്തിന്റേയും സൂര്യാസ്തമയത്തിന്റേയും കാഴ്ചകള്‍. പലയിടങ്ങളില്‍ പോയി മനോഹരമായ സൂര്യസ്തമയങ്ങള്‍ വീക്ഷിക്കുന്നവരുമുണ്ട്. എന്നാല്‍ പതിവായി നാം കാണുന്നതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് വൈറലാകുന്ന ഉദയാസ്തമയ ചിത്രങ്ങള്‍. അതിന് കാരണവുമുണ്ട്. ഇത് ഭൂമിയില്‍ നിന്നുള്ള കാഴ്ചയല്ല. മറിച്ച് അതിനും ഒരുപാട് അകലെ ബഹിരാകാശത്ത് നിന്നുമുള്ള സൂര്യോദയത്തിന്റേയും സൂര്യാസ്തമയത്തിന്റേയും ചിത്രങ്ങളാണ്.
Read more: അഭിനയമികവില്‍ ജയസൂര്യ; ശ്രദ്ധ നേടി ‘വെള്ളം’ മേക്കിങ് വീഡിയോ സോങ്
നാസയിലെ ശാസ്ത്രജ്ഞനായ വിക്ടര്‍ ഗ്ലോവര്‍ ആണ് ബഹിരാകാശ നിലയത്തില്‍ നിന്നും പകര്‍ത്തിയ ഈ ഉദയാസ്തമയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സൂര്യനെ വലയം ചെയ്യുന്ന നിറപ്പികിട്ടാര്ന്ന ഒരു രേഖയും ചിത്രങ്ങളില്‍ കാണാം.
I love sunrises and sunsets. Can you see the bands of color? They remind me of the scripture in Psalm 30, “weeping may endure for a night, but joy cometh in the morning.” It seems darkest just before sunrise. I wish you all love and light. Goodnight from the @Space_Station. pic.twitter.com/YP9Hb3JZoH
— Victor Glover (@AstroVicGlover) January 13, 2021
Story highlights: sunrises and sunsets from space station