ലോകത്തിലെ ഏറ്റവും പ്രായമേറിയ ഒറാങ് ഉട്ടാൻ ഇനി ഓർമ്മ- ഇൻജിയുടെ അമ്പരപ്പിക്കുന്ന ജീവിതം
സാധാരണ ഒറാങ് ഉട്ടാൻ വിഭാഗത്തിലുള്ളവയുടെ പരമാവധി ജീവിത ദൈർഘ്യം 40 വയസുവരെയാണ്. എന്നാൽ, 61 വയസുവരെ ജീവിച്ച് ലോകത്തിലെ ഏറ്റവും പ്രായമേറിയ ഒറാങ് ഉട്ടാൻ എന്ന് അറിയപ്പെട്ടിരുന്ന ഇൻജി ഇനി ഓർമകളിലേക്ക്. യു എസിലെ ഒറിഗൺ മൃഗശാലയിലായിരുന്നു ഇൻജി ജീവിച്ചിരുന്നത്. സുമാത്രൻ ഒറാങ് ഉട്ടാൻ വിഭാഗത്തിലുള്ള ഇൻജി 61 വയസ്സ് വരെ ജീവിച്ചിരുന്നുവെങ്കിലും അടുത്തിടെയായി ആരോഗ്യം വഷളായിരുന്നു
അനങ്ങാൻ പോലും ബുദ്ധിമുട്ടി കൂടിനുള്ളിൽ തന്നെ കഴിയുകയായിരുന്നു ഒറാങ് ഉട്ടാൻ വിഭാഗത്തിലെ ഈ മുത്തശ്ശി.ഭക്ഷണത്തോട് പോലും താൽപര്യമില്ലാതായതോടെ മൃഗത്തെ മാനുഷികമായി ദയാവധം ചെയ്യാൻ അനുവദിക്കുകയായിരുന്നു. ശനിയാഴ്ച്ചയാണ് ഇൻജിയെ ദയാവധത്തിന് വിധേയയാക്കിയത്.
മനുഷ്യനുമായി വളരെയധികം അടുപ്പം പുലർത്തിയതിലൂടെയാണ് ഇൻജി ലോക ശ്രദ്ധ നേടിയത്. ആളുകളെ കാണാനും അവരുടെ ബാഗുകൾ പരിശോധിക്കാനുമെല്ലാം ഇൻജി വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഒറിഗൺ മൃഗശാലയിലേക്ക് ഇൻജിയെ കാണാനായി മാത്രം ആളുകൾ എത്തിയിരുന്നു. സ്ഥിരമായി ഇൻജിയെ കാണാൻ എത്തുന്നവർ ബാഗിൽ എന്തെങ്കിലും ബോളുകളോ പാവകളോ കരുതാറുണ്ടായിരുന്നു.
Read More: സിനിമയെ സ്നേഹിക്കുന്നവരുടെ കഥ പറഞ്ഞ് മോഹൻകുമാർ ഫാൻസ് ഒരുങ്ങുന്നു; ഉള്ളംനിറച്ച് ട്രെയ്ലർ
1961 ജനുവരി 30ന് ഒരു വയസ്സുള്ളപ്പോൾ ഒറിഗൺ മൃഗശാലയിലേക്ക് എത്തിയതാണ് ഇൻജി. കാട്ടിൽ ജനിച്ച ഇൻജിയെ കാട്ടുമൃഗ കച്ചവടത്തിലൂടെ യുഎസിലേക്ക് കൊണ്ടുവന്നതാണ് . അക്കാലത്ത് അത് നിയമപരമായിരുന്നു. ഒരുപക്ഷെ, അങ്ങനെ ഒറിഗണിൽ എത്തിയതുകൊണ്ട് ഇൻജിയെ ലോകമറിഞ്ഞു. കാരണം, ഒറാങ് ഉട്ടാനിലെ എല്ലാ ഇനങ്ങളും ഗുരുതരമായി വംശനാശഭീഷണിയിലാണ്. 800 ൽ താഴെ തപനുലി, 15,000 സുമാത്രൻ, 55,000 ബോറിയൻ എന്നിവ മാത്രമാണ് ശേഷിക്കുന്നത്.
Story Highlights- The world’s oldest orangutan Inji dies aged 61 at Oregon Zoo