സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ ഇന്ന് തുറക്കില്ല
മാസങ്ങൾക്ക് ശേഷം തിയേറ്ററുകൾ ജനുവരി അഞ്ചു മുതൽ തുറക്കുന്ന ആവേശത്തിലായിരുന്നു സിനിമാ പ്രേമികൾ. എന്നാൽ, സർക്കാർ അനുമതി ലഭിച്ചെങ്കിലും ഇന്ന് തിയേറ്ററുകൾ തുറക്കില്ല. തുടർനടിപടികളെ കുറിച്ച് ആലോചിക്കാൻ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് ഇന്ന് കൊച്ചിയിൽ യോഗം ചേരും. അതിനു ശേഷം തിയേറ്റർ തുറക്കുന്നത് എന്നാണെന്നുള്ള കാര്യത്തിൽ വ്യക്തത ലഭിക്കൂ.
അതേസമയം, വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാർജ് എന്നിവയിൽ ഇളവുകൾ നൽകാതെ തുറക്കുന്നത് നഷ്ടമാകുമെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്. തിയേറ്ററിൽ അമ്പതു ശതമാനം ആളുകളെയെ കൊവിഡ് മാനദണ്ഡം അനുസരിച്ച് പ്രവേശിപ്പിക്കാൻ പറ്റൂ എന്ന നിബന്ധനയും ചർച്ച ചെയ്യും. നാളെ ഫിലിം ചേമ്പറും ഇതേ വിഷയം ചർച്ച ചെയ്യും.
Read More: ഷാരൂഖ് ഖാന് ശേഷം ജുമാന ഖാൻ; ബുർജ് ഖലീഫയുടെ വാളിൽ തെളിഞ്ഞ ആദ്യ മലയാളി
അതേസമയം, തിയേറ്റർ തുറക്കുന്നതിന് സർക്കാരിൽ നിന്നും അനുമതി ലഭിച്ചതോടെ നിരവധി സിനിമകളാണ് തിയേറ്റർ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ ജനുവരി 26നാണ് റിലീസ് ചെയ്യുന്നത്. പിന്നാലെ റീലിസിന് തയ്യാറെടുക്കുകയാണ് ‘ദി പ്രീസ്റ്റ്’, മാലിക്, തുറമുഖം തുടങ്ങിയ ചിത്രങ്ങൾ. എൺപതിലധികം സിനിമകളാണ് ചിത്രീകരണം പൂർത്തിയാക്കിയതും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്നതും.
Story highlights- theatres in kerala wont open