ടൊവിനോയ്ക്കൊപ്പം നിറചിരിയോടെ ഇസഹാക്ക്- ‘ടൊവി ബോയ്’ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ചാക്കോ ബോബൻ

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ടൊവിനോ തോമസ് പിറന്നാൾ നിറവിലാണ്. ലോക്ക് ഡൗണിന് ശേഷം സിനിമ ലോകം സജീവമായി ഷൂട്ടിംഗ് തിരക്കുകളിൽക്ക് ചേക്കേറിയപ്പോഴും പ്രിയ സുഹൃത്തിനു പിറന്നാൾ ആശംസിക്കാൻ ആരും മറന്നില്ല. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മഞ്ജു വാര്യർ, ബേസിൽ ജോസഫ് തുടങ്ങിയവർ ടൊവിനോയ്ക്ക് പിറന്നാൾ ആശംസിച്ചു.
ഇസഹാക്കിനൊപ്പമുള്ള ടൊവിനോയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബൻ ജന്മദിനം നേർന്നത്. പിറന്നാൾ ആശംസകൾ ടൊവി ബോയ്.. ഇസക്കുട്ടന്റെയും കുടുംബത്തിന്റെയും പിറന്നാൾ ആശംസകൾ..’. ടൊവിനോയ്ക്കൊപ്പം ചിരിയോടെ ഇരിക്കുന്ന ഇസയുടെ ചിത്രവും ശ്രദ്ധനേടുകയാണ്.
പിറന്നാൾ ദിനത്തിൽ ടൊവിനോയുടെ നിരവധി ചിത്രങ്ങളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളാണ് ആരാധകർ കാത്തിരിക്കുന്നത്. ടൊവിനോ തോമസ് നായകനായി അണിയറയിൽ കള, കാണെക്കാണെ, വരവ്, നാരദൻ തുടങ്ങി നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്’, ‘ഇബ്ലീസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കള. കള ഒരു ത്രില്ലറാണ്. ദിവ്യ പിള്ളയും ബാസിഗർ എന്ന നായയുമാണ് ടൊവിനോ തോമസിനൊപ്പം പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
Read More:‘ഒരു തൂമഴയിൽ’: ഗ്രാമഭംഗിക്കൊപ്പം വിനീത് ശ്രീനിവാസന്റെ ആലാപനവും, മനോഹരം ഈ ഗാനം
അതോടൊപ്പം, സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന വഴക്ക് എന്ന ചിത്രത്തിലും ടൊവിനോ തോമസ് വേഷമിടുന്നുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് കനി കുസൃതിയാണ് ചിത്രത്തിൽ ടൊവിനോയുടെ നായിക.
Story highlights- tovino thomas birthday