ത്രിപുരയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാനിറ്ററി നാപ്കിന് ഇനി സൗജന്യം
ഇനി മുതല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാനിറ്ററി നാപ്കിന് സൗജന്യമായി നല്കാന് ഒരുങ്ങി ത്രിപുര സര്‍ക്കാര്‍. ത്രിപുരയിലെ വിദ്യാഭ്യാസ മന്ത്രി രതന്‍ലാല്‍ നാഥ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. ഇതിനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.
Read more: കൈയടിക്കാതിരിക്കാന്‍ ആവില്ല ഈ ഫ്യൂഷന്‍ വിസ്മയത്തിന്; അതിഗംഭീരമായൊരു ‘മുക്കാല മുക്കാബല….’
കിഷോരി സുചിത അഭിയാന് എന്നാണ് പദ്ധതിയ്ക്ക് നല്‍കിയിരിയ്ക്കുന്ന പേര്. പദ്ധതി പ്രകാരം ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിന് പൂര്‍ണ്ണമായും സൗജന്യമായി നല്‍കും. വിദ്യാര്‍ത്ഥികളുടെ ആര്‍ത്തവ സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരത്തിലൊരു പദ്ധതിക്ക് രൂപം നല്കിയിരിയ്ക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
മൂന്ന വര്‍ഷത്തേയ്ക്ക് പദ്ധതി സുഗമമായി നടത്തുന്നതിനുവേണ്ടി മൂന്നരക്കോടിയിലധികം രൂപയും നീക്കിവെച്ചിട്ടുണ്ട് എന്നും വിദ്യാഭ്യാസമന്ത്രി രതന്‍ലാല്‍ നാഥ് കൂട്ടിച്ചേര്‍ത്തു. പദ്ധതി പ്രകാരം 1,68,252 വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Story highlights: Tripura Govt Provide Free Sanitary Napkins To Schoolgirls