അനശ്വര രാജന്‍ കേന്ദ്ര കഥാപാത്രമായി വാങ്ക് നാളെ മുതല്‍ തിയേറ്ററുകളിലേയ്ക്ക്
കൊവിഡ് 19 മഹാമാരി മൂലം അടഞ്ഞുകിടന്ന തിയേറ്ററുകള്‍ തുറന്നതോടെ കൂടുതല്‍ സജീവമായിരിയ്ക്കുകയാണ് മലയാള ചലച്ചിത്ര മേഖല. അനശ്വര രാജന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന വാങ്ക് എന്ന ചിത്രം നാളെ മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. വി കെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ് ആണ് ചിത്രത്തിന്റെ സംവിധാനം. ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയിരിയ്ക്കുന്ന ചിത്രംകൂടിയാണ് വാങ്ക്.
ഷബ്ന മുഹമ്മദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നത്. സെവന്‍ ജെ ഫിലിംസിന്റെ ബാനറില്‍ സിറാജുദ്ദീന്‍ കെ പി, ഷബീര്‍ പത്താന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അര്‍ജുന്‍ രവിയാണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍.
നാല് പെണ്‍കുട്ടികളുടെ നാല് ആഗ്രഹങ്ങളും അതില്‍ ഒരു പെണ്‍കുട്ടിക്ക് തന്റെ വ്യത്യസ്തമായ ആഗ്രഹം സഫലമാക്കുന്നതിന് വേണ്ടി നേരിടേണ്ടി വരുന്ന ചില അഗ്നിപരീക്ഷണങ്ങളുമൊക്കെയാണ് വാങ്കിന്റെ പ്രമേയം.
Read more: വിനീത് ശ്രീനിവാസന്റെ സ്വരമാധുരിയില്‍ മനോഹരമായൊരു പ്രണയഗാനം
നാല് പെണ്‍കുട്ടികളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നതും. അനശ്വര രാജന് പുറമെ ഗപ്പി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നന്ദന വര്‍മ, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഗോപിക രമേശ്, മീനാക്ഷി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ജോയ് മാത്യു, വിനീത്, മേജര്‍ രവി, തെസ്‌നിഖാന്‍, സരസ ബാലുശ്ശേരി തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.
Story highlights: Vaanku Movie Release