ചൂടുവെള്ളത്തിൽ മുടി കഴുകുന്ന ശീലമുള്ളവർ അറിയാൻ

January 11, 2021
hairwash

തണുപ്പു കാലമായതുകൊണ്ടുതന്നെ പലരും കുളി ചൂടുവെള്ളത്തിലാക്കി. ശരീരം കഴുകുന്നതിനൊപ്പം മുടിയും ചൂടുവെള്ളത്തിൽ കഴുകുന്ന ശീലമുള്ളവരും നിരവധിയുണ്ട്. ശിരോ ചർമ്മം കാര്യക്ഷമമായി ശുദ്ധീകരിക്കാനും എണ്ണമയവും അഴുക്കും നീക്കുന്നതിനും ചൂടുവെള്ളത്തിൽ മുടി നനയ്ക്കുന്നത് നല്ലതാണെന്ന് പറയുന്നവരുമുണ്ട്. എന്നാൽ ഇത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും എന്നാൽ പൊതുവെ ഉള്ള അഭിപ്രായം.

ചൂടുവെള്ളത്തിൽ സ്ഥിരമായി മുടി കഴുകുന്നത് വഴി മുടി വേഗത്തിൽ പൊട്ടുന്നതും വരണ്ടതുമായ മുടിയുണ്ടാകാൻ കാരണമാകും. അതുകൊണ്ടുതന്നെ മുടി കഴുകുമ്പോൾ ഇളം ചൂടുവെള്ളമോ തണുത്ത വെള്ളമോ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ചൂടുവെള്ളം ഉപയോഗിക്കുമ്പോൾ ശിരോ ചർമ്മത്തിൽ നിന്നും പ്രകൃതിദത്തമായ എണ്ണമയം നീക്കം ചെയ്യപ്പെടും. ഇത് മുടിയുടെ തിളക്കവും ആരോഗ്യവും നഷ്ടപ്പെടുത്തും.

Read also:‘അവസാനമായി അച്ഛനെ ഒരുനോക്ക് കാണാനായി വണ്ടികയറുമ്പോൾ സുഹൃത്തുക്കൾ തന്ന പണം മാത്രമായിരുന്നു കൈയിൽ’; മാതൃകയാണ് രമേശ് ഐഎഎസ്

ചൂടുവെള്ളത്തിൽ ഷാംപു ചെയ്യുന്നതും മുടിയ്ക്ക് ദോഷമാണ്. ഇത് പതിവായി ചെയുന്നത് വഴി മുടി കൊഴിച്ചിൽ വർധിക്കും. ചൂടുവെള്ളം ഉപയോഗിക്കുമ്പോൾ ഇത് ചർമ്മത്തിന്റെ സുഷിരങ്ങൾ തുറക്കുകയും മുടിയുടെ വേരുകൾ ദുർബലമാക്കുകയും ചെയ്യും. അതിന് പുറമെ സ്ഥിരമായി ചൂടുവെള്ളം ഉപയോഗിച്ചാൽ ശിരോ ചർമ്മത്തിനും കേടുപാടുകൾ സംഭവിക്കാൻ കാരണമാകും. ഇത് താരൻ ഉണ്ടാകാനും കാരണമാകും. അതിനാൽ ഇളം ചൂടുവെള്ളത്തിൽ വേണം മുടി കഴുകാൻ.

Story Highlights:washing hair with hot water