ടൂറിസം മേഖലയെ ഉണർത്താൻ പുതിയ പദ്ധതി; ഹിമപ്പുലി ടൂറുകൾ ആരംഭിക്കുന്നു

January 13, 2021
leopad

കൊറോണ വൈറസ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും അതിനൊപ്പം ജീവിച്ചുതുടങ്ങിയിരിക്കുകയാണ് ലോക ജനത. കൊവിഡ് ദോഷകരമായി ബാധിച്ച വിവിധ മേഖലകളെ തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് ഓരോരുത്തരും. ടൂറിസം മേഖലയെ ഉൾപ്പെടെ കൊറോണ വൈറസ് വളരെ മോശമായി ബാധിച്ചിരുന്നു. ഇപ്പോഴിതാ ഉത്തരാഖണ്ഡ് ടൂറിസം മേഖലയെ തിരിച്ചുപിടിയ്ക്കാൻ പുതിയ പദ്ധതിയുമായി എത്തുകയാണ് അധികൃതർ.

ഹിമപ്പുലി ടൂറ് പാക്കേജുകളാണ് ഉത്തരാഖണ്ഡ് ടൂറിസം മേഖല പരിചയപ്പെടുത്തുന്നത്. ഹിമപ്പുലികളുടെ സംരക്ഷണം ഉറപ്പുവരുത്തികൊണ്ടാണ് പുതിയ പദ്ധതി പരിചയപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യത്തെ ഉയർന്ന പ്രദേശങ്ങളിലെ ഹിമപ്പുലി ടൂറുകളിലേക്ക് വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ തയ്യാറെടുക്കുകയാണ് ഇവിടുത്തെ അധികൃതർ. ഹിമപ്പുലികൾ ധരാളമുള്ള ഉത്തരകാഷി ജില്ലയിലാണ് ടൂറുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Read also:‘എത്ര റീടേക്ക് വന്നാലും മടിയില്ലാതെ കൂടെനിൽക്കുന്ന ഒരേയൊരാൾ’; അമ്മ ക്യമറയിൽ പകർത്തിയ ഹൂല ഹൂപ് ഡാൻസ് പങ്കുവെച്ച് അഹാന, വീഡിയോ

സംസ്ഥാന ടൂറിസം വകുപ്പും ഐക്യരാഷ്ട്ര വികസന പദ്ധതിയും സഹകരിച്ചാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. മൃഗങ്ങളുടെ സംരക്ഷണത്തിനൊപ്പം ഇവിടുത്തെ പ്രദേശവാസികളുടെ ഉപജീവനമാർഗവും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. പ്രദേശവാസികൾക്ക് ടൂർ ഓപ്പറേറ്റർമാർ, സാഹസീക ഗൈഡുകൾ, പാചകക്കാർ എന്നീ നിലകളിൽ പ്രവർത്തിക്കാനാകും. ഫെബ്രുവരിയിലാണ് ഹിമപ്പുലി ടൂറുകൾ ആരംഭിക്കുന്നത്. ഓരോ ട്രിപ്പിലും പരമാവധി ആറു പേരെയാണ് അനുവദിക്കുക.

Story Highlights: winter snow leopard tours project under secure himalaya